ലെയ്സും ക്രിസ്പും കഴിച്ചാൽ 50 ശതമാനം മരണ സാധ്യത കൂടും; ഉച്ചയൂണും ഫ്രൂട്ട്സും അത്താഴത്തിനു പച്ചക്കറികളും നിർബന്ധമാക്കിയാൽ കൂടുതൽ കാലം ജീവിക്കാം; ദീർഘായുസ്സിനുള്ള മെനു ഒടുവിൽ റെഡി

Malayalilife
topbanner
ലെയ്സും ക്രിസ്പും കഴിച്ചാൽ 50 ശതമാനം മരണ സാധ്യത കൂടും; ഉച്ചയൂണും ഫ്രൂട്ട്സും അത്താഴത്തിനു പച്ചക്കറികളും നിർബന്ധമാക്കിയാൽ കൂടുതൽ കാലം ജീവിക്കാം; ദീർഘായുസ്സിനുള്ള മെനു ഒടുവിൽ റെഡി

സ്റ്റാർച്ച് അധികമുള്ള ഭക്ഷണങ്ങൾ, ലെയ്സ് പോലുള്ളആഹാരപദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കി പഴവർഗ്ഗങ്ങൾ അധികമായുള്ള ഉച്ചഭക്ഷണം, പച്ചക്കറികൾ അടങ്ങിയ അത്താഴം എന്നിവ ശീലമാക്കിയാൽ അർബുദം, ഹൃദ്രോഗങ്ങൾ എന്നിവയെ ചെറുക്കാൻ കഴിയുമെന്ന് ഒരു പഠനം പറയുന്നു. അമേരിക്കയിലെ 21,500 പ്രായപൂർത്തിയായവരിൽ ചൈനയിലെ ഹാർബിൻ മെഡിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദൈനംദിന ഭക്ഷണക്രമവും അരോഗ്യവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചായിരുന്നു ഗവേഷണം നടത്തിയത്.

പ്രധാന ഭക്ഷണങ്ങൾക്കിടയിൽ സ്റ്റാർച്ച് അധികമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് 50 ശതമാനംവരെ മരണ സാധ്യത വർദ്ധിപ്പിക്കുന്നു എന്നും പഠനഫലത്തിൽ പറയുന്നു. കാർഡിയോവാസ്‌കുലാർ രോഗങ്ങൾ വഴിയുള്ള മരണത്തിൽ 44 മുതൽ 57 ശതമാനം വരെ വർദ്ധനയുണ്ടാകുമെന്നും ഇതിൽ പറയുന്നു. എന്നാൽ, നിർദ്ദിഷ്ഠ സമയത്തെ ആഹാരങ്ങളിൽ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഡയറിൂദ്പന്നങ്ങൾ എന്നിവ ധാരാളമായി ഉപയോഗിക്കുമ്പോൾഅകാല മരണത്തിൽ നിന്നും മറ്റ് പല രോഗങ്ങളിൽ നിന്നും രക്ഷനേടാം എന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

ചൈനയിലെ ഹീലോജിയാങ്ങ് പ്രവിശ്യയിലെ ഹാർബിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ യിങ് ലിയും സഹപ്രവർത്തകരുമായിരുന്നു ഗവേഷണം നടത്തിയത്. എന്താണ് ഭക്ഷിക്കുന്നത് എന്നതിനൊപ്പം എപ്പോഴൊക്കെയാണ് ഭക്ഷിക്കുന്നത് എന്നകാര്യത്തിലും ജനങ്ങൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതായി യിങ്ലീ പറഞ്ഞു. വ്യത്യസ്ത ഭക്ഷണങ്ങൾ വ്യത്യസ്ത സമയങ്ങളിൽ ഭക്ഷിക്കുമ്പോൾ വ്യത്യസ്തങ്ങളായ അനന്തരഫലങ്ങൾ ഉണ്ടാകുന്നു.ഇത് വ്യക്തമാക്കുന്നതിനായായിരുന്നു 30 വയസ്സിനു മുകളിൽ പ്രായമുള്ള 21, 503 അമേരിക്കൻ പൗരന്മാരെ പഠന വിധേയമാക്കിയത്.

ഇവർ ശേഖരിച്ച വിവരങ്ങൽ യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നാഷണൽ ഡെത്ത് ഇൻഡെക്സിലെ വിവരങ്ങളുമായി താരതമ്യം ചെയ്തു. ഇതിൽ ഉൾപ്പെട്ടിരുന്ന 2015 ഡിസംബർ 31 ന് ഉള്ളിൽ മരണമടഞ്ഞവരുടെ മരണവിവരങ്ങൾ ശേഖരിച്ചു. പഠനത്തിന് വിധേയമാക്കിയവരിൽ ഓരോരുത്തരുടെയും ഭക്ഷണക്രമം അവർ ഭക്ഷിച്ചിരുന്ന പദാർത്ഥങ്ങളുടെയും, ഭക്ഷണ സമയത്തിന്റെയും അടിസ്ഥാനത്തിൽ തരംതിരിച്ചു. ഉദാഹരണത്തിന് പ്രാതലിനെ, പഴവർഗ്ഗങ്ങൾ, പാശ്ചാത്യ ഭക്ഷണം, സ്റ്റാർച്ച് ഉള്ള ലഘുഭക്ഷണം എന്നിങ്ങനെ മൂന്നായി തിരിച്ചു.

മദ്ധ്യാഹ്ന ഭക്ഷണത്തെയും അത്താഴത്തെയും പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാശ്ചാത്യ ഭക്ഷണങ്ങൾ എന്നിവങ്ങനെ തിരിച്ചിരുന്നു. അതേസമയം ലഘു ഭക്ഷണങ്ങളെ ധാന്യങ്ങളിൽ അടിസ്ഥാനമായവ, സ്റ്റാർച്ച് അടങ്ങിയവ, പഴവർഗ്ഗങ്ങൾ, ക്ഷീരോദ്പന്നങ്ങൾ എന്നിങ്ങനെയും തിരിച്ചിരുന്നു. ഇതിൽ പാശ്ചാത്യ രീതിയിലുള്ള ഭക്ഷണത്തെ ശുദ്ധീകരിച്ച ധാന്യം, ലെഗ്യുമുകൾ, പഞ്ചസാര ചേർത്തവ, ഖരകൊഴുപ്പ് അടങ്ങിയവ, മാട്ടിറച്ചി എന്നിങ്ങനെ തിരിച്ചു.

ഇത് പ്രാതലിന്റെ കാര്യമാണ് ഉച്ചഭക്ഷണത്തെയും അത്താഴത്തേയും ശുദ്ധീകരിച്ച ധാന്യം, ചീസ്സ്, മാംസാഹാരം, മുട്ട് എന്നിങ്ങനെയും തിരിച്ചിരുന്നു. എന്നാൽ, പഠനവിധേയമാക്കിയവരിൽ ചിലരുടെ ഭക്ഷണക്രമം ഇതിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതായിരുന്നില്ല. അത്തരക്കാരെ പ്രത്യേക വിഭാഗമാക്കി പഠനം തുടരുകയായിരുന്നു. 

Read more topics: # longevity,# food
menu for longevity is finally ready

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES