മുഖത്തിനിണങ്ങുന്നത് മാത്രമല്ല തലമുടിയുടെ സ്വഭാവത്തിന് കൂടി ചേരുന്ന ഹെയര്‍ സ്‌റ്റൈല്‍ തെരഞ്ഞെടുക്കാം

Malayalilife
topbanner
മുഖത്തിനിണങ്ങുന്നത് മാത്രമല്ല തലമുടിയുടെ സ്വഭാവത്തിന് കൂടി ചേരുന്ന ഹെയര്‍ സ്‌റ്റൈല്‍ തെരഞ്ഞെടുക്കാം

മുട്ടറ്റം നീളമുള്ള മുടിയൊക്കെ സൗന്ദര്യ സങ്കല്പങ്ങളില്‍ നിന്നു കുറെ അകലെയായിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്റ്റൈലാണ് ഇന്ന് മിക്കവരും തെരഞ്ഞെടുക്കുന്നത്. ഒരാളിന്റെ ഹെയര്‍കട്ട്, ഹെയര്‍ സ്റ്റൈ ല്‍ ഇതെല്ലാം ഒരു പരിധിവരെ ആ ആളിന്റെ സ്വഭാവം, വ്യക്തിത്വം ഇതൊക്കെ മനസ്സിലാക്കാന്‍ സഹായിക്കും. ഹെയര്‍ സ് റ്റൈല്‍ വ്യക്തിത്വത്തിന്റെ മാത്രമല്ല, ഫാഷന്‍ സെന്‍സിന്റെ അടയാളവുമാണ്.

നീളമുള്ള ഇടതൂര്‍ന്ന മുടിയില്‍ മാത്രമേ വ്യത്യസ്ത സ്‌റ്റൈലുകള്‍ പരീക്ഷിക്കാവൂ എന്നില്ല. നീളം കുറഞ്ഞ മുടിയുള്ളവര്‍ക്കും യോജിച്ച ഹെയര്‍സ്‌റ്റൈല്‍ തെരഞ്ഞെടുത്ത് കൂടുതല്‍ സ്മാര്‍ട്ടാകാം. നീളം കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഹെയര്‍ സ്റ്റൈലുകള്‍ ഇതാ. 

ബ്രയ്ഡ്‌സ് സ്‌റ്റൈല്‍

തലമുടി വൃത്തിയായി പിന്നി തലയ്ക്ക് ചുറ്റും കെട്ടിവയ്ക്കുന്നതാണ് ബ്രെയ്ഡ്‌സ് ഹെയര്‍സ്‌റ്റൈല്‍. കുറച്ചു മുടി അഴിച്ചിടുകയും ചെയ്യാം. നീണ്ട മുടിച്ചുരുളുകളെ മുറിക്കാന്‍ മടിയാണെങ്കില്‍, ബ്രെയ്ഡുകളായി കെട്ടിവയ്ക്കാം. വട്ട മുഖമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഹെയര്‍സ്റ്റൈലാണിത്.

ഫ്രിന്‍ജസ് സ്‌റ്റൈല്‍

ഫ്രിന്‍ജസ് വീണ്ടും ഫാഷന്‍ രംഗത്തെ തരംഗമായിട്ടുണ്ട്. കത്രീന കൈഫാണ് ഇത് വീണ്ടും ഫാഷനബിളാക്കിയത്. അത്ര കൃത്യവും ക്രമവുമല്ലാതെ തലമുടി ചെറുതാക്കുക. അതോടൊപ്പം ചില ഇഴകള്‍ നെറ്റിയിലേയ്ക്ക് വീഴാന്‍ അനുവദിക്കുക. ഈ സ്റ്റൈല്‍ നിങ്ങളുടെ ആകര്‍ഷണീയത കുറേക്കൂടി വര്‍ദ്ധിപ്പിക്കും.

ലേസി ബണ്‍സ് സ്‌റ്റൈല്‍

ദീപിക പദുകോണ്‍ ആണ് ഈ ഹെയര്‍ സ്റ്റൈല്‍ ബോളിവുഡില്‍ ഫേമസ് ആക്കിയത്. ഒട്ടും പെര്‍ഫെക്ട് ആക്കാതെ, വളരെ ലേസി ആയി കൈകൊണ്ട് ഒതുക്കിയ തലമുടി മുഴുവനായും മുകളിലേക്കോ പിറകിലേക്കോ എടുത്ത് ബണ്‍ പോലെ കെട്ടുന്നതാണ് ഈ സ്റ്റൈല്‍. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണിതെന്ന് മാത്രമല്ല ഒരു പ്രത്യേക എലഗന്‍സ് ഉള്ള ഹെയര്‍ സ്റ്റൈലാണിത്. 
 

തുടരും
 

how-to-select-hair-style-for-face-look

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES