Latest News

ഫാന്‍സി ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ ചില കുറുക്കു വഴികള്‍

Malayalilife
 ഫാന്‍സി ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ ചില കുറുക്കു വഴികള്‍

 ഫാന്‍സി ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ ചില കുറുക്കു വഴികള്‍

  •  യാത്ര പോകുമ്പോള്‍ ആഭരണങ്ങള്‍ കട്ടി കൂടിയ പാഡഡ് ബോക്‌സുകളിലോ കുപ്പികളിലോ ഇട്ട് ബാഗിലിടാം. 
  •  ആഭരണങ്ങളില്‍ വിയര്‍പ്പു പറ്റിയ ഭാഗങ്ങള്‍ കോട്ടണ്‍ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് തുടയ്ക്കണം. ശേഷം അല്‍പനേരം ഉണങ്ങാന്‍ വയ്ക്കാം. 
  •  എല്ലാ ആക്‌സസറീസും മാസത്തില്‍ ഒരു തവണയെങ്കിലും തുടച്ചു വയ്ക്കുന്നത് പുതുമ നിലനിര്‍ത്തും. 
  •  വെള്ളി ആഭരണങ്ങള്‍ മറ്റുള്ളവയ്‌ക്കൊപ്പം അലസമായി ഇട്ടാല്‍ എളുപ്പത്തില്‍ കറുത്തുപോകും. അവ വെല്‍വെറ്റ് കവറുകളിലാക്കി സൂക്ഷിക്കാം.
  •  കമ്മലുകളില്‍ ടാല്‍കം പൗഡര്‍ പുരട്ടി ടിഷ്യു പേപ്പറില്‍ പൊതിഞ്ഞുവച്ചാല്‍ നിറം മങ്ങാതെ ദീര്‍ഘകാലമിരിക്കും.
  •  കനമുള്ളതും വലിയ കല്ലുകളോടു കൂടിയതുമായ ആഭരണങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കാം.
  •  ടെറാക്കോട്ടാ ആഭരണങ്ങള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കാം. 
  •  ആക്‌സസറീസ് എപ്പോഴും വാര്‍ഡ്രോബിനുള്ളില്‍ അടച്ച് സൂക്ഷിക്കുക.
  •  ഹെയര്‍ സ്‌പ്രേ, പെര്‍ഫ്യൂം എന്നിവ ആഭരണങ്ങളില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  •         
     
how to keep ornamnets safe lifestyle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES