ശരീരവേദയെക്കുറിച്ച് പറയുന്നവര്‍ മിക്കവരും കഴുത്ത് വേദനയെക്കുറിച്ച് പറയാന്‍ ഒരുപാട് പറയാന്‍ ഉണ്ടാക്കുന്നു. ഇക്കാലത്ത് കഴുത്ത് വേദനയെക്കുറിച്ച് പറയാത്തവര്‍ ചുരുക്കമാണ്. പ്രശ്നം ശരീരത്തിന്റേത് മാത്രമായിരിക്കില്ല, അനാരോഗ്യകരമായ ശീലങ്ങളുടേതും ആയിരിക്കും. ശീലങ്ങള്‍ എപ്പോഴും അസുഖങ്ങള്‍ വരുത്തുന്നു എന്ന് പറയുന്നത് ശരിയാണ്. കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം കഴുത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കണ്ണുകള്‍ സ്‌ക്രീനിന് നേരേ വരത്തക്കവിധം കസേരയുടെ ഉയരമോ മോണിറ്ററോ ക്രമീകരിക്കണം. നിവര്‍ന്നിരിക്കാന്‍ ശീലിക്കുക. കുനിഞ്ഞിരുന്ന് വായിക്കരുത്. ഇത്തരം ശീലങ്ങള്‍ ഒന്നു ഒഴിവാക്കിയാല്‍ മതിയാക്കും.
ദീര്‍ഘനേരം ജോലിചെയ്യേണ്ടി വരുമ്പോള്‍ ഇടയ്ക്കിടക്ക് എഴുന്നേറ്റ് നടക്കുക. തെറ്റായ രീതിയില്‍ തലയിണ ഉപയോഗിക്കരുത്. ഉയരം കൂടിയ തലയിണ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പരമാവധി തലയിണ ഒഴിവാക്കി ഉറങ്ങാന്‍ ശീലിക്കുക. കഴുത്തിനും തോളിനുമിടയില്‍ മൊബൈല്‍ ഫോണ്‍ വച്ച് ചരിഞ്ഞിരുന്ന് ദീര്‍ഘനേരം സംസാരിക്കുന്നത് വീട്ടമ്മമാരുടെയും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ബൈക്കില്‍ യാത്ര ചെയ്യുന്നവരുടെയും ശീലമാണ്. കഴുത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ശീലമാണിത്. അപകടം, അസ്ഥി തേയ്മാനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും കഴുത്ത് വേദന ഉണ്ടായേക്കാം. അതിനാല്‍ വേദന അവഗണിക്കാതെ ഡോക്ടറെ കാണണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി കഴുത്ത് വേദന മാറ്റാന്‍ സാധിക്കും.