ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനമാണ് ശരീരവും. മുഖം മാത്രമല്ല ശരീരത്തിനും ഇടയ്ക്ക് ഒക്കെ നല്ല രീതിയിലുള്ള പരിചരണങ്ങള്‍ ഉറപ്പ് വരുത്തണം. ശരീരം നല്ല ഭംഗിയും മൃദുവുമായി സൂക്ഷിക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാന്‍ കഴിയുന്ന സ്‌ക്രബുകളുണ്ട്. കെമിക്കലുകള്‍ ഇല്ലാത്ത പ്രകൃതിദത്തമായ സ്‌ക്രബുകള്‍ ശരീരത്തിന് ഏറെ നല്ലതാണ്. ഇത്തരത്തില്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു സിമ്പിള്‍ ബോഡി സ്‌ക്രബ് നോക്കാം.
ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കാപ്പിപൊടിയിലുണ്ട്. ഇത് നല്ലൊരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി നല്ല രീതിയില്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ കാപ്പിപൊടി വളരെ നല്ലതാണ്. ആന്റി ഏജിംഗ് ഗുണങ്ങളാലും സമ്പുഷ്ടമാണ് കാപ്പിപൊടി. ശരീരത്തിലെ രക്തയോട്ടം കൂട്ടി ചര്‍മ്മത്തിന് നല്ല തുടിപ്പ് കിട്ടാനും കാപ്പിപൊടി സഹായിക്കാറുണ്ട്. മിക്ക ഉത്പ്പന്നങ്ങളിലും കാപ്പിപൊടി ഒരു പ്രധാന ഘടകമായി മാറി കഴിയാറുണ്ട്.
ചര്‍മ്മത്തില്‍ നല്ലൊരു സ്‌ക്രബായി പ്രവര്‍ത്തിക്കാന്‍ പഞ്ചസാരയ്ക്ക് കഴിയും. ചര്‍മ്മത്തിലെ പിഗ്മന്റേഷന്‍ മാറ്റാന്‍ പഞ്ചസാര ഏറെ നല്ലതാണ്. ഇരുണ്ട നിറത്തിനുള്ള പരിഹാരം കൂടിയാണ് പഞ്ചസാര. ചര്‍മ്മത്തില്‍ യുവത്വം നിലനിര്‍ത്താനും കൂടുതല്‍ തുടിപ്പും ഭംഗിയും നല്‍കാനും പഞ്ചസാരയ്ക്ക് കഴിയാറുണ്ട്. ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനും പഞ്ചസാര വളരെ മികച്ചതാണ്.
ഔഷധ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് തേന്‍. ഇതിലെ ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നല്‍കാന്‍ ഏറെ സഹായിക്കാറുണ്ട്. ചര്‍മ്മത്തെ മോയ്ചറൈസ് ചെയ്യാന്‍ വളരെ മികച്ചതാണ് തേന്‍. ചര്‍മ്മത്തെ മൃദുവാക്കാന്‍ തേന്‍ വളരെയധികം സഹായിക്കും. കൂടാതെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളും ഇല്ലാതാക്കാന്‍ തേന്‍ നല്ലതാണ്.
അടുക്കളയില്‍ പാചകത്തിന് മാത്രമല്ല ചര്‍മ്മത്തിനും മുടിയ്ക്കും എളെണ്ണ വളരെ നല്ലതാണ്. ചര്‍മ്മത്തിന് ആവശ്യത്തിന് ഈര്‍പ്പം നല്‍കുന്നതാണ് എളെണ്ണയുടെ ഏറ്റവും പ്രധാനമായ ഗുണങ്ങളിലൊന്ന്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും. കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ തടഞ്ഞ് ചര്‍മ്മത്തെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ഈ സ്‌ക്രബ് തയാറാക്കാനായി ആദ്യം ആവശ്യത്തിന് കാപ്പിപൊടി എടുക്കുക. ഇനി അതിലേക്ക് അല്‍പ്പം പഞ്ചസാരയും തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇനി കുറച്ച് എളെണ്ണയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. പൊടി ആയിട്ടുള്ള കാപ്പിപൊടിയ്ക്ക് പകരം തരി തരിയായുള്ള കാപ്പിപൊടി എടുക്കുന്നതായിരിക്കും എപ്പോഴും സ്‌ക്രബിന് നല്ലത്. ഇത് ശരീരത്തില്‍ തേച്ച് പിടിപ്പിച്ച് ഒരു 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്.