Latest News

സമൃദ്ധമായി മുടി വളർത്താം; ഈ ഭക്ഷണ ശീലങ്ങളിലൂടെ

Malayalilife
സമൃദ്ധമായി മുടി വളർത്താം; ഈ ഭക്ഷണ ശീലങ്ങളിലൂടെ

സൗന്ദര്യ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും തയ്യാറാകാത്തവരിൽ ഏറെയും സ്ത്രീകൾ ആണ്.  പ്രത്യേകിച്ച്‌ സ്ത്രീകളുടെ ഒരു സ്വപ്നമാണെന്നു പറയാം ഭംഗിയുള്ള മുടി. എന്നാല്‍  ചുരുക്കും ചിലര്‍ക്കു മാത്രമേ ഈ ഭാഗ്യം ലഭിക്കുകയുള്ളൂ. എന്നാൽ  വിവിധ വഴികളാണ് മുടി വളരാന്‍ ഉള്ളത്. ശരിയായ വിധത്തിലുള്ള മുടി സംരക്ഷണം ഒരു വഴി. നല്ല ഭക്ഷണം മറ്റൊരു വഴി കൂടിയാണ്.  വിവിധ ഭക്ഷണങ്ങൾ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയെക്കുറിച്ച്‌ അറിഞ്ഞിരിക്കൂ.

 മീന്‍ കഴിയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഡി, പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഇവ മുടി വരണ്ടുപോകാതെ കാത്ത് സംരക്ഷിക്കുന്നു.  മുടിവളര്‍ച്ചയ്ക്ക് നട്സ്, സീഡുകള്‍ എന്നിവ നല്ലതാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമുണ്ട്.  മുടിയുടെ കോശങ്ങളെ ഇവയിലെ വൈറ്റമിന്‍ ഇ നശിക്കാതെ സംരക്ഷിക്കുന്നു. മുടിയ്ക്ക് കറുത്ത നിറം വാള്‍നട്ടിലെ കോപ്പര്‍  നല്‍കുന്നതിനു സഹായിക്കും. മുടി വളര്‍ച്ചയ്ക്ക് വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളും  നല്ലതാണ്. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മാങ്ങ, മത്തങ്ങ എന്നിവ ഉദാഹരണം.

 അതേസമയം മുട്ട മുടിയ്ക്ക് വളരെ നല്ലതാണ്. ഇതിലെ പ്രോട്ടീന്‍, സിങ്ക്, അയേണ്‍ എന്നിവ തന്നെ കാരണം.  മുടി കരുത്തോടെ വളരാന്‍ അയേണ്‍ സഹായിക്കും. ഇലക്കറികളിലും അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അയേണ്‍, ബീറ്റ കരോട്ടിന്‍, ഫോളേറ്റ്, വൈറ്റമിന്‍ സി തുടങ്ങിയവ ഉദാഹരണം. പയര്‍ വര്‍ഗങ്ങളും മുടി വളര്‍ച്ചയ്ക്ക് നല്ലതു തന്നെ. ഇവയില്‍ പ്രോട്ടീന്‍,സിങ്ക്, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  മുടി വളര്‍ച്ചയ്ക്ക് പാലുല്‍പന്നങ്ങളും നല്ലതു തന്നെ.  ഇതിന് സഹായിക്കുന്നത് ഇവയിലെ വൈറ്റമിന്‍ ബി 5, വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവയാണ്. മുടി വളര്‍ച്ചയ്ക്ക് ബെറികളും ഏറെ ഗുണം ചെയ്യും. ഇവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.  ഇത് മുടി കൊഴിച്ചില്‍ തടയാനും മുടിയ്ക്ക് കരുത്തു നല്‍കാനും സഹായിക്കും. മുടിയുടെ അടിസ്ഥാന കോശങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ പ്രോട്ടീന് പ്രധാന സ്ഥാനമുണ്ട്. ചിക്കന്‍ പോലുള്ളവ ഇതിന് സഹായിക്കും.

Read more topics: # hair growth food
hair growth food

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES