Latest News

അടുക്കളയില്‍ പാല്‍പ്പാടയുണ്ടോ? എളുപ്പത്തില്‍ മുഖത്തിന് തിളക്കം കൂട്ടാം

Malayalilife
 അടുക്കളയില്‍ പാല്‍പ്പാടയുണ്ടോ? എളുപ്പത്തില്‍ മുഖത്തിന് തിളക്കം കൂട്ടാം

ണുപ്പ് കാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍ മാറ്റാന്‍ കുറച്ച് പാല്‍പ്പാട മാത്രം മതി. പാല്‍പ്പാട മുഖത്ത് പുരട്ടുന്നത് പാടുകളും കുരുവും കറുപ്പുമൊക്കെ മാറ്റാന്‍ സഹായിക്കും.

തണുപ്പ് കാലമാകുമ്പോഴേക്കും പലരും നേരിടുന്ന പ്രശ്നമാണ് ചര്‍മ്മം വരണ്ട് പോകുന്നത്. ചുണ്ടുകളില്‍ വിള്ളലുകള്‍ മുഖത്ത് പൊരിഞ്ഞ് വരുന്നതുമൊക്കെ ഈ സമയത്ത് നിരന്തരമായി നേരിടുന്ന പ്രശ്നമാണ്. അതുപോലെ മുടിയില്‍ താരന്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശൈത്യകാലത്ത് ചര്‍മ്മത്തിന്റെ മൃദുത്വം സൗന്ദര്യവും നിലനിര്‍ത്താന്‍ പലതരത്തിലുള്ള ക്രീമുകള്‍ എല്ലാവരും പരീക്ഷിക്കാറുണ്ട്. പക്ഷെ വീട്ടില്‍ അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്ന പാല്‍പ്പാട മാത്രം മതി ശൈത്യ കാലത്ത് മുഖത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കിട്ടാന്‍.

മൃദുത്വം നിലനിര്‍ത്താന്‍
തണുത്ത വായു നിങ്ങളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം ആഗിരണം ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ തണുത്ത കാലാവസ്ഥയിലും ചര്‍മ്മത്തിന്റെ മൃദുത്വം ദീര്‍ഘകാലം നിലനിറുത്താന്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ ആവശ്യമാണ്.

പാല്‍പ്പാട
വീട്ടിലെ അടുക്കളയില്‍ പാല്‍കാച്ചി കഴിയുമ്പോള്‍ കിട്ടുന്ന പാല്‍പ്പാട ശ്രദ്ധിച്ചിട്ടില്ലേ? ഇത് കഴിക്കുന്ന ഇഷ്ടമുള്ള ആളുകളുണ്ട്. അതുപോലെ ചര്‍മ്മത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാനും ഈ പാല്‍പ്പാടയ്ക്ക് സഹായിക്കും. കാല്‍സ്യം, പോട്ടാസ്യം, വൈറ്റമിന്‍ എ,സി,ബി-6, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് പാല്‍പ്പാട. ഇത് വെറുതെ മുഖത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിന്റെ മിനുസം നിലനിര്‍ത്തും.

പാല്‍പ്പാടയും തേനും
അര സ്പൂണ്‍ പാല്‍പ്പാടയും അര് സ്പൂണ്‍ തേനും എടുത്ത് നന്നായി യോജിപ്പിക്കുക. ചര്‍മ്മത്തില്‍ എന്തെങ്കിലും പൊടിയോ അഴുക്കോ ഉണ്ടെങ്കില്‍ അത് ഫേസ് വാഷ് ഉപയോഗിച്ച് കഴുതി വ്യത്തിയാക്കുക. ഇതിനുശേഷം തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് വയ്ക്കുക. ഇപ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി ചര്‍മ്മം വൃത്തിയാക്കുക, നിങ്ങളുടെ സാധാരണ ലോഷനോ ക്രീമോ പുരട്ടുക. ഈ രീതി ഉപയോഗിച്ച് നിങ്ങള്‍ ദിവസവും ക്രീം ഉപയോഗിക്കുകയാണെങ്കില്‍, ഈര്‍പ്പം ചര്‍മ്മത്തില്‍ വളരെക്കാലം നിലനില്‍ക്കും.

മഞ്ഞളും പാല്‍പ്പാടയും

ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നിറം മെച്ചപ്പെടുത്താന്‍ മഞ്ഞളും പാല്‍പ്പാടയും ഉപയോഗിക്കാവുന്നതാണ്. അര് ടീസ്പൂണ്‍ പാല്‍പ്പാടയില്‍ അല്‍പ്പം മഞ്ഞള്‍ പൊടിയിട്ട് യോജിപ്പിക്കുക. മുഖം കഴുകി വ്യത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതിന് ശേഷം ടീ ട്രീ ഓയില്‍ അല്ലെങ്കില്‍ ലോഷന്‍ പുരട്ടുക.

ചുണ്ടുകള്‍ക്ക് നിറം നല്‍കാന്‍
ചുണ്ടുകള്‍ ഉണങ്ങുകയും വരണ്ട് തൊലി പോകുകയും ചെയ്യുകയാണെ്ങ്കില്‍ കുറച്ച് പാല്‍പ്പാടയും കുറച്ച് തേനും മിക്‌സ് ചെയ്ത് ചുണ്ടില്‍ പുരട്ടുക. 10 മുതല്‍ 15 മിനിറ്റ് വരെ വിടുക, ഇത് കഴുകി ലിപ് ബാം പുരട്ടാം. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചുണ്ടില്‍ പാല്‍പ്പാട് പുരട്ടി രണ്ട് മൂന്ന് മിനിറ്റ് കൈകള്‍ കൊണ്ട് പതുക്കെ മസാജ് ചെയ്യുക. ഇതിനുശേഷം ചുണ്ടില്‍ മറ്റൊന്നും പുരട്ടരുത്. രാവിലെ നിങ്ങളുടെ ചുണ്ടുകള്‍ മൃദുവും വൃത്തിയുള്ളതുമായിരിക്കും.

പാല്‍പ്പാട് ഫേസ് പാക്ക്
1 ടീസ്പൂണ്‍ പാല്‍പ്പാട് അര സ്പൂണ്‍ ചെറുപയര്‍ അല്ലെങ്കില്‍ അരിപ്പൊടി, അര സ്പൂണ്‍ തേന്‍, 2 നുള്ള് മഞ്ഞള്‍, റോസ് വാട്ടര്‍ എന്നിവയെല്ലാം ചേര്‍ത്തൊരു ഫേസ് പാക്ക് തയാറാക്കുക. ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടി 25 മിനിറ്റ് നേരം വച്ച ശേഷം ശുദ്ധജലത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ 4 ദിവസം ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും വരള്‍ച്ച കോശങ്ങളെ നശിപ്പിക്കാതിരിക്കുകയും ചെയ്യുന്നു.

Read more topics: # പാല്‍പ്പാട
face pack millk benefits

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES