കൺതടങ്ങളിലെ കറുപ്പകറ്റാം

Malayalilife
topbanner
കൺതടങ്ങളിലെ കറുപ്പകറ്റാം

വിടര്‍ന്നിരിക്കുന്ന കണ്ണുകളാണ് എല്ലാവര്‍ക്കും ആവശ്യം. ഒരാളുടെ സൗന്ദര്യം ഏറ്റവും കൂടുതല്‍ ഒളിഞ്ഞിരിക്കുന്നത് അയാളുടെ കണ്ണിലാണ്. ഒരാളെ വിശദീകരിക്കുന്നതിൽ ആദ്യം പറയുന്നത് പോലും കണ്ണുകളെ പറ്റിയാണ്. അവയുടെ അടിയിൽ കറുപ്പ് വരുന്നത് വളരെ വിഷമം ഉണ്ടാകുന്ന കാര്യമാണ്. പല കാരങ്ങളാലാണ് ഇത് ഉണ്ടാകുന്നതു. എന്നാലും കറുപ്പ് നിറം വന്നു കഴിയുമ്പോൾ അത് കണ്ണിന്റെ തിളക്കത്തിനെ ഇല്ലാതാക്കുന്നു. കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം പടരുന്നതും ചുളിവുകള്‍ വീഴുന്നതുമാണ് കണ്ണുകളുടെ മനോഹാരിത ഇല്ലാതാക്കുന്ന പ്രധാന കാര്യങ്ങള്‍. 

പ്രായം കൂടുമ്പോള്‍ ചര്‍മത്തിന്‍റെ കട്ടി കുറയുകയും കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം ഇരുണ്ട നിറമാകുകയും ചെയ്യും. വിറ്റാമിന്‍ എ, ആന്റി ഒക്സിടന്റുകള്‍, കൊളാജന്‍ എന്നിവയടങ്ങിയ ക്രീമുകള്‍ നിരവധി നമ്മുടെ സമൂഹത്തിൽ ലഭിക്കുന്നു. ഇവ ഉപകാരപ്രദമായത് ചോദിച്ചറിയണം. അവരവരുടെ കണ്ണിനും മുഖത്തും എന്താണ് വേണ്ടത് എന്ന് അവനവൻ അറിയണം. അതുപോലെ തന്നെ വീടുകളില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പവിദ്യകളുണ്ട്. കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കുന്നത് കാരണം രക്തക്കുഴലുകള്‍ കൂടുതല്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നതും കണ്‍ തടത്തിലെ ഇരുണ്ട നിറത്തിന് കാരണമാകുന്നുണ്ട്. ഇതാണ് കണ്ണത്തടിപ്പിന് കാരണമാകുന്നത്. ഇതിന്റെ ഉപയാകാം കുറയ്ക്കണം അത്പോലെ തണുപ്പ് എപ്പോഴും കണ്ണിൽ കൊടുക്കണം. ഇതിനായി ഒരു രണ്ട് ഐസ് ക്യൂബുകള്‍ എടുത്ത് കോട്ടന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍തടത്തില്‍ പതിച്ചു വെയ്ക്കാം.

ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മം മങ്ങുന്നതിനും ഇരുണ്ട നിറമാകുന്നതിനും വഴിവെയ്ക്കും. അതിനു വേണ്ടി നിറയെ വെള്ളം കുടിക്കുക ഫ്രുഇറ്സ് മറ്റും കഴിക്കുക. കണ്ണുകളിലെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ കുക്കുംബര്‍ കട്ടിയില്‍ മുറിച്ചെടുത്ത ശേഷം 45 മിനിറ്റ് ഫ്രീസറില്‍ സൂക്ഷിച്ച് ഇത് കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കണം. കണ്ണുകളിലെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ കുക്കുംബര്‍ കട്ടിയില്‍ മുറിച്ചെടുത്ത ശേഷം 45 മിനിറ്റ് ഫ്രീസറില്‍ സൂക്ഷിച്ച് ഇത് കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കണം. അതിവേഗത്തില്‍ മികച്ച ഫലം തരുന്ന ഒന്നാണ് ടീ ബാഗ്‌ ഉപയോഗം. ഇതിനായി ടീ ബാഗ്‌ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ശേഷം 15 മിനിറ്റ് ഫ്രീസറില്‍ സൂക്ഷിയ്ക്കുക. ശേഷം ഇത് കണ്ണുകള്‍ക്ക് മുകളില്‍ വെയ്ക്കണം.5 മിനിറ്റിനു ശേഷം എടുത്ത് മാറ്റാം. രണ്ടു ടീ ബാഗുകള്‍ എടുത്താല്‍ ഒരേ സമയം രണ്ടു കണ്ണുകള്‍ക്കും ഉപയോഗിക്കാം.

നമ്മുടെ കണ്ണിലൂടെ ഒരാൾക്ക് നമ്മുടെ ഉള്ളിലെ കാര്യങ്ങളൊക്കെയേ മനസിലാക്കാൻ പറ്റും. മുഖം മനസിന്‍റെ കണ്ണാടിയെങ്കില്‍ മിഴികള്‍ അതിലേയ്ക്കുള്ള വഴിയാണ്. അതുകൊണ്ട് തന്നെ കണ്ണുകളെ പൊന്നുപോലെ നോക്കണം. 

Read more topics: # dark circles in eye
dark circles in eye

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES