ഇപ്പോഴത്തെ കാലാവസ്ഥ സൂചിപ്പിക്കുന്നത് വേനല്‍ ചൂട് നേരത്തെ ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ഈ സമയം ചര്‍മ്മത്തിന് ഏറെ പ്രാധാന്യം നൽകേണ്ടത് അത്യാവശ്യവുമാണ്. ഒരു ഭഗീരഥപ്രയത്‌നമായി ഇപ്പോള്‍ കഠിനമായ ചൂടില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക എന്നത് പലര്‍ക്കും മാറിയിട്ടുണ്ടാകും. ഇവിടെയാണ് തൈരിന്റെ ഗുണം നമ്മള്‍ തിരിച്ചറിയേണ്ടത്.
തൈരും തേനും ഫേസ് പാക്ക്
ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ തൈരും തേനും വളരെ ഫലപ്രദമാണ്. തൈര് ചര്‍മ്മത്തെ വൃത്തിയാക്കുന്നു. ഈ ഫെയ്സ് പായ്ക്ക് തയ്യാറാക്കാൻ രണ്ട് ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ചെറിയ ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ നന്നായി ഇളക്കുക. ഏകദേശം 10 മിനിറ്റ് മാസ്‌ക് മുഖത്ത് വയ്ക്കുക, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം.
തൈരും സ്ട്രോബെറിയും
ചര്‍മ്മത്തിന് തിളക്കം നല്‍കുകയും മുഖക്കുരുവിനെതിരെ തൈരും സ്ട്രോബെറി ചേര്‍ത്തുണ്ടാക്കുന്ന ഫേസ് മാസ്‌ക് പോരാടുകയും ചെയ്യുന്നു.പായ്ക്ക് തയ്യാറാക്കാന്‍, ഒരു പാത്രത്തില്‍ രണ്ട് പഴുത്ത സ്ട്രോബെറി എടുത്ത് നന്നായി ചതച്ചെടുക്കുക. ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഇത് നന്നായി ഇളക്കി മുഖത്ത് പുരട്ടി 15 മിനിറ്റ് വെക്കുക.