Latest News

ഉറക്കത്തിലെ കൂര്‍ക്കം വലി പങ്കാളിയ്ക്ക് ബുദ്ധിമുട്ടുണ്ടോ? പരിഹാരത്തിനായി ഇവയൊക്കെ അറിഞ്ഞിരിക്കണം

Malayalilife
ഉറക്കത്തിലെ കൂര്‍ക്കം വലി പങ്കാളിയ്ക്ക് ബുദ്ധിമുട്ടുണ്ടോ? പരിഹാരത്തിനായി ഇവയൊക്കെ അറിഞ്ഞിരിക്കണം

കൂര്‍ക്കംവലി പരിഹരിക്കാം

ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. 
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്

നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

കാരണങ്ങള്‍
ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍

ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. 
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ

നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

കാരണങ്ങള്‍

ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍ കൊണ്ട് ഇങ്ങനെ കൂര്‍ക്കംവലിയുണ്ടാകാം.

ജലദോഷവും മൂക്കടപ്പും:

ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. കുട്ടികളില്‍ ഇതു കൂടുതലായി കാണാറുണ്ട്

ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായി വരുന്നത്:

വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്‌നമാണിത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസ വായുവിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.

തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്:

കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ടകാരണം ഇതു തന്നെ. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. നാവും വലിയൊരു പേശിയാണല്ലോ. 

ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും.കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ല എന്നതുമോര്‍ക്കുക. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും.
തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.

മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍:

ജനിക്കുമ്പോള്‍തന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണം.

ടോണ്‍സിലൈറ്റിസ്:

കഴുത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും

പരിഹാരം

പലപ്പോഴും ജീവിതക്രമീകരണങ്ങള്‍ കൊണ്ടു തന്നെ കൂര്‍ക്കംവലി വലിയൊരളവോളം പരിഹരിക്കാന്‍ കഴിയും

ചരിഞ്ഞു കിടക്കുക:

മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കഴുത്തിലെ പേശികള്‍ അയഞ്ഞു തളര്‍ന്ന് ശ്വാസനാളം ചുരുങ്ങി കൂര്‍ക്കംവലിയുണ്ടാകാം.ചരിഞ്ഞു കിടന്നാല്‍ ഈ പ്രശ്‌നം വലിയൊരളവോളം പരിഹരിക്കാനാവും.

തടികുറയ്ക്കുക:

കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാനാവും.

തലയണ വേണ്ട:

മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.
അത്താഴം നേരത്തേ കഴിക്കുക:

ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.

ജലദോഷം അകറ്റുക:

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറിയില്ലെന്നു വരാം.

common health issue sleeping time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES