Latest News

മുഖം വെളുക്കാൻ ഇനി കശുവണ്ടി പായ്ക്ക്

Malayalilife
മുഖം വെളുക്കാൻ  ഇനി കശുവണ്ടി പായ്ക്ക്

രോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ് കശുവണ്ടി പായ്ക്ക്. എന്നാല്‍ ആരോഗ്യത്തിന് പുറമെ  സൗന്ദര്യം കൂട്ടാനും കശുവണ്ടി ഗുണം ചെയ്യും. ചര്‍മ്മം ആരോഗ്യവും തിളക്കവുമാക്കുന്ന മികച്ച പോഷകങ്ങള്‍ കശുവണ്ടിയില്‍  നിറഞ്ഞിരിക്കുന്നു.  കശുവണ്ടിയില്‍ പ്രധാനപ്പെട്ട ധാതുക്കള്‍ മുതല്‍ മറ്റ് പ്രധാന മൈക്രോ ന്യൂട്രിയന്റുകള്‍ വരെ അടങ്ങിയിട്ടുണ്ട്.  സിങ്ക്, മഗ്‌നീഷ്യം, സെലിനിയം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി തുടങ്ങിയ ധാതുക്കളുമുണ്ട്.  ഇത് ചർമ്മത്തിലെ ചുളിവുകള്‍, പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വീട്ടില്‍ തന്നെ ലളിതമായ രീതിയില്‍ കശുവണ്ടി ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതിനുള്ള വഴികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കശുവണ്ടി മസാജ് ക്രീം

കശുവണ്ടി, ബദാം എണ്ണ, മുള്‍ട്ടാനി മിട്ടി, പാല്‍ എന്നിവയാണ് ഇതിനായി ആവശ്യം. കശുവണ്ടി നല്ലപോലെ പൊടിച്ചെടുത്തതിനുശേഷം, ഈ പൊടിയില്‍ പാല്‍, ബദാം ഓയില്‍, മുള്‍ട്ടാനി മിട്ടി എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. പേസ്റ്റ് കട്ടിയുള്ളതായി തോന്നുന്നുവെങ്കില്‍ കുറച്ച് പാലോ റോസ് വാട്ടറോ ചേർക്കാം.

ഉപയോഗിക്കേണ്ട വിധം

ആദ്യം മുഖം നല്ലതുപോലെ ഫേസ് വാഷ് ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ഈ ക്രീം മുഖത്ത് പുരട്ടുക. നിങ്ങളുടെ വിരലുകളുടെ അഗ്രം ഉപയോഗിച്ച് മുഖത്ത് വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യണം. ക്രീം ചര്‍മ്മത്തില്‍ ഉണങ്ങുന്നതുവരെ 10 -12 മിനിറ്റ് മസാജ് ചെയ്യുക. പേസ്റ്റ് കട്ടയാകാന്‍ തുടങ്ങിയാല്‍, നനഞ്ഞ തുണി വച്ച് ആദ്യം മുഖത്ത് നിന്ന് ക്രീം നീക്കം ചെയ്യണം. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.

Read more topics: # cashewnut facepack,# for healthy skin
cashewnut facepack for healthy skin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES