ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചേര്‍ന്ന ഒന്നാണ് ബട്ടര്‍. ഇതില്‍ത്തന്നെ പല തരം ബട്ടറുകള്‍ ചര്‍മം മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത്തരം വിവിധ തരം ബട്ടറുകളെക്കുറിച്ച് അറിയൂ, അവോകാഡോ ധാരാളം സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ എ, ഇ, ഡി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് തിളക്കം നല്‍കുകയും ചുളിവുകള്‍ ഒഴിവാക്കി പ്രായം തോന്നുന്നത് തടയുകയും ചെയ്യുന്നു.
അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിവുളളതു കൊണ്ട് സൂര്യാഘാതം ഒഴിവാക്കാനും അവോകാഡോ ബട്ടര്‍ നല്ലതാണ്. ഇതുകൊണ്ടു തന്നെ അവോക്കാഡോ ബട്ടര്‍ ഉപയോഗിച്ചുള്ള മസാജിന് ഗുണമേറുകയും ചെയ്യും. മിക്കവാറും മോചിസ്ചറൈസറുകളില്‍ ഉപയോഗിക്കുന്ന ഒന്നാണ് കൊക്കോ ബട്ടര്‍. ഇവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുകയും അങ്ങനെ ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു.
ചര്‍മത്തിന്റെ ഉള്ളിലേക്ക് ഇറങ്ങാന്‍ കഴിവുള്ള കൊക്കോ ബട്ടറിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് എണ്ണകളുടെ കൂടെ ചേര്‍ത്തും മസാജ് ചെയ്യാം. നല്ല സുഗന്ധമുള്ള ഇതിന് വിലയും അധികമില്ല. ദേഹത്തെ വടുക്കുളുടെ പാട് മാറ്റുന്നതിനും കൊക്കോ ബട്ടര്‍ സഹായിക്കും. ചര്‍മം മസാജ് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ബട്ടറാണ് ഷിയ ബട്ടര്‍. ഇത് ചര്‍മത്തിലെ പാടുകളും വടുക്കളും മാറാനും ചര്‍മം മൃദുവാക്കാനും സഹായിക്കും. വാക്സിംഗ് ചെയ്ത ശേഷം ഷിയ ബട്ടര്‍ പുരട്ടുന്നത് കൈകാലുകളിലെ നീറ്റം മാറാന്‍ സഹായിക്കും. ഷേവ് ചെയ്ത ശേഷവും ഇത് ഉപയോഗിക്കാം. ചര്‍മത്തിലെ അസ്വസ്ഥത മാറുകയും ചര്‍മം മൃദുവാകുകയും ചെയ്യും.