കാലുകളില്‍ ഞരമ്പുകളിൽ തടിച്ചു വീര്‍ത്തു കിടക്കുന്ന അവസ്ഥയാണ് സാധാരണനായി വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. കാലുകളില്‍ നിന്നും രക്തം തിരിച്ചു രക്തപ്രവാഹം തടസപ്പെട്ട് ഹൃദയത്തിലേയ്ക്കു പ്രവഹിയ്ക്കാത്ത അവസ്ഥയാണ് ഉണ്ടാകുക. വെരിക്കോസ് വെയിനിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് തന്നെ കാലിന്റെ നിറ വ്യത്യാസമാണ്. വേദന ഉണ്ടാകുന്ന ഭാഗങ്ങളില്‍ പിന്നീട് തടിപ്പ് കണ്ടുവരുന്നു. തുടർന്ന് നീര്, ചൊറിച്ചില്‍ തുടങ്ങിയവയും ഉണ്ടാകുന്നു. ഞരമ്പ് ചുരുണ്ടുകൂടി കാണപ്പെടുന്നു. അതോടൊപ്പം തന്നെ കടുത്ത വേദനയും അസ്വസ്ഥതയും ഉടലെടുക്കുന്നു. വീട്ടില്‍ തന്നെയുളള ചില നാടന്‍ വഴി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ ഇല്ലാതാക്കാവുന്നതാണ്.
വയനയില മിക്‌സിയിലിട്ട് അടിച്ച ശേഷം അതിലേക്ക് മൂന്നു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ചുകൊടുക്കുക. വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കുക തണുത്ത വെള്ളം കൊണ്ട് രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയുക. രണ്ടാമതായി വെരിക്കോസ് വെയിനുള്ള ഭാഗത്ത് കറ്റാര്‍വാഴയുടെ ജെല്‍ വച്ച് മസാജ് ചെയ്യുന്നതു വളരെ നല്ലതാണ്. ചര്‍മത്തേയും സര്‍കുലേറ്ററി സിസ്റ്റത്തേയും ഇതിലെ ന്യൂട്രിയന്റുകള്‍ സുഖപ്പെടുത്തുകയും ഞരമ്ബുകളുടെ വീര്‍പ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങിനെ ദിവസവും ചെയ്യുന്നത് വെരിക്കോസ് വെയിനില്‍ നിന്നും ആശ്വാസം ലഭിക്കുന്നു.
ചൂടുവെള്ളത്തോടൊപ്പമോ ചെറുനാരങ്ങാനീരിലോ വെളുത്തുള്ളി ചേര്‍ത്തു കഴിയ്ക്കുകയോ വെളുത്തുള്ളി ചതച്ച് അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി വെരിക്കോസ് വെയിനില്‍ പുരട്ടുകയോ ചെയ്യാം. ഇങ്ങനെ ചെയുന്നത് ഏറെ ആശ്വാസം പകരുന്നതാണ്. ഞരമ്ബുകളുടെ വീര്‍പ്പം കുറയ്ക്കാന്‍ ഇതിലെ സള്‍ഫ്യൂരിക് ഘടകങ്ങള്‍ സഹായിക്കുന്നു.