മിഞ്ചി വെറുമൊരു ആഭരണമായി കരുതാൻ വരട്ടെ

Malayalilife
topbanner
മിഞ്ചി വെറുമൊരു ആഭരണമായി കരുതാൻ വരട്ടെ

 സൗന്ദര്യം നിലനിര്‍ത്താനും അണിഞ്ഞൊരുങ്ങാനും താൽപര്യം ഏറെ പ്രകടിപ്പിക്കുന്നവരാണ് സ്ത്രീകൾ. കാലില്‍ ഏവരെയും മോഹിപ്പിക്കുന്നതും  അണിയുന്നതുമായ ഒരു ആഭരണമാണ്  മിഞ്ചി. എന്നാല്‍,മിഞ്ചിയെന്നത്  കേവല ഭംഗിക്ക് വേണ്ടി അണിയുന്ന ഒന്നല്ല  പല സ്ത്രീകള്‍ക്കും അറിയില്ല.
 സ്ത്രീകളുടെ ഗര്‍ഭാശയവുമായി നേരിട്ട് കാലിലെ രണ്ടാമത്തെ വിരലിലെ ഒരു ഞരമ്പ്  ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് പലര്‍ക്കുമറിയാത്ത ഒന്നാണ്. വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന ആഭരണം മിഞ്ചിയും തമ്മില്‍  ഉണ്ടെന്നാണ് ശാസ്ത്രം.

 സ്ത്രീകളുടെ ഗര്‍ഭാശയവുമായി  കാലിലെ മറ്റ് വിരലുകളെ അപേക്ഷിച്ച്‌ രണ്ടാമത്തെ വിരലില്‍ നിന്നുള്ള ഒരു ഞരമ്പ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആ ഞരമ്പാണ്  അതിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.  ഗര്‍ഭാശയ സംബന്ധമായ ആരോഗ്യം ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തി കാത്ത് സൂക്ഷിക്കുന്നു.

 ഭൂമിയില്‍ നിന്നും ലഭിക്കുന്ന സ്ഥിരോര്‍ജ്ജം അതുപോലെ തന്നെ, വെള്ളി എന്ന ലോഹം വലിച്ചെടുക്കുകയും അത് ശരീരത്തിന്‍റെ എല്ലാ ഭാഗത്തേക്കും എത്തിക്കുകയും ചെയ്യുന്നു.  സ്ത്രീകള്‍ കൂടുതൽ ഇങ്ങനെ ലഭിക്കുന്ന ഊര്‍ജ്ജം കാരണം ഊര്‍ജ്ജസ്വലരായി കാണപ്പെടുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. 
 
 സ്ത്രീകള്‍ കൂടുതലായും മിഞ്ചി വിവാഹത്തിന്‍റെയും ആചാരങ്ങളുടെയും ഭാഗമായാണ് അണിയുന്നത്.  വെള്ളി മിഞ്ചി എന്നാല്‍, രണ്ടു കാലിലേയും വിരലുകളില്‍ അണിയുന്നത്‌ മാസമുറ കൃത്യമാകാന്‍ സഹായിക്കുന്നു. ആരോഗ്യകരമായി  മാത്രമല്ല, പ്രത്യുല്‍പാദന പ്രക്രിയയെ നിലനിര്‍ത്തുന്നതില്‍ വെള്ളി മിഞ്ചിയ്ക്ക് നല്ല പങ്കുണ്ട്.

 പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണ മിഞ്ചിവരെ ആരോഗ്യത്തോടൊപ്പം ഫാഷനും പ്രൌഡിയും നിലനിര്‍ത്താന്‍ ധരിക്കുന്നവര്‍ക്ക് തെറ്റി. വെള്ളി മിഞ്ചി തന്നെയാണ് ആരോഗ്യത്തിനും അഴകിനും ഒരുപോലെ മികച്ചത്.

Read more topics: # Toe rings minchi benefits
Toe rings minchi benefits

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES