തിളക്കമാർന്ന തലമുടി ഏവരുടെയും സ്വപ്നമാണ്. അതിനായി അൽപം ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. മുടിയുടെ തിളക്കം കൂടാനുള്ള മാർഗങ്ങളെ കുറിച്ച് അറിയൂ...
കുളിക്കുന്നതിന് മുന്നോടിയായി മുടിയിൽ അൽപം ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിക്ക് കൂടുതൽ തിളക്കവും മൃദുത്വവും നല്‍കുന്നു.
അല്‍പ്പം ബേക്കിംഗ് പൗഡർ ബട്ടര്‍ ഫ്രൂട്ട് ഉടച്ച് അതില്‍ ഒലീവെണ്ണയും യോജിപ്പിച്ച് തലയില്‍ തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുന്നതും മുടിയുടെ സ്വാഭാവിക തിളക്കം കൂട്ടുന്നു.
മുട്ട പതിവായി ഉപയോഗിക്കുന്നതും മുടിയുടെ തിളക്കം കൂട്ടുന്നതാണ്.മുട്ട അടിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. അല്‍പ്പസമയത്തിന് ശേഷം കഴുകി കളയേണ്ടതാണ്.
ദിവസവും ഷാമ്പു ഉപയോഗിച്ച് മുടി കഴുകുകയാണെങ്കിൽ കണ്ടീഷണർ പുരട്ടുന്നത് നിർബന്ധമാക്കണം. വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കണ്ടീഷണറിന് പകരം ഉപയോഗിക്കാവുന്നത്. ഇതിലൂടെ മുടിയുടെ തിളക്കം കൂറ്റൻ സാധിക്കുന്നു.