ചർമ്മ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതിനായി പലതരത്തിലുള്ള സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾ ഉപയോഗിച്ച് പോരുന്നു. എന്നാൽ ഇതൊക്കെ ചർമ്മത്തിന് ഹാനികരവുമാണ്. നിരവധി പ്രശനങ്ങളാണ് ചർമ്മത്തെ ചുറ്റിപറ്റി നാം അനുഭവിക്കുന്നത്. അതിൽ ഒന്നാണ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ്. പ്രധാനമായും വേനല്‍ക്കാലത്താണ് മുഖത്തെ കരുവാളിപ്പ് കൂടുന്നത്. ഇനി മുതല്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന കരുവാളിപ്പ് മാറാന്‍ ഉള്ള ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പപ്പായ ഹണി ഫേസ് പാക്ക്: ഏറ്റവും മികച്ച ഫേസ് പാക്കാണിത്. അല്‍പം തേന്‍ അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
മഞ്ഞള്‍ ഫേസ് പാക്ക്: കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മുഖത്തിടുന്നത് സഹായിക്കും. നല്ല പോലെ ഉണങ്ങി കഴിയുമ്ബോള്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
കുക്കുമ്ബര്‍ ഫേസ് പാക്ക്: ഒരു ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും ഒരു ടീസ്പൂണ്‍ കാരറ്റ് ജ്യൂസും ചേര്‍ത്ത് നല്ല പോലെ മിക്സ് ചെയ്യുക.ശേഷം 15 മിനിറ്റ് മുഖത്തും കഴുത്തിലും ഇടുക. ഉണങ്ങി കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയാവുന്നതാണ്.