Latest News

ഉപ്പ് വെള്ളത്തിൽ കുളിക്കാമോ; ഗുണങ്ങൾ ഏറെ

Malayalilife
ഉപ്പ് വെള്ളത്തിൽ കുളിക്കാമോ; ഗുണങ്ങൾ ഏറെ

മ്മുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ്  ഉപ്പ്. രുചി കൂടാന്‍ മാത്രമല്ല നല്ലൊരു അണുനാശിനി കൂടിയാണ്.  ഉപ്പുവെള്ളത്തിലെ കുളി എന്ന് പറയുന്നത് ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്‌ക്കുമെല്ലാം പറ്റിയ പോംവഴിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്.  ഉപ്പ് പല ഫേസ്പാക്കുകളിലും ചേര്‍ക്കാറുണ്ട്.

 കുളിയ്‌ക്കുന്ന വെള്ളത്തില്‍ കുറച്ച്‌ ഉപ്പിട്ടു കുളിയ്‌ക്കുന്നത് ഏറെ ഗുണകരമായ ഒന്നാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല, പല സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കൂടിയാണ് ഉപ്പു.  ചര്‍മ്മത്തിലെ വരകളും ചുളിവുകളും ഉപ്പിട്ട വെള്ളം കുളിക്കാന്‍ ഉപയോഗിക്കുന്നതിലൂടെ അപ്രത്യക്ഷമാകും. ചര്‍മ്മത്തെ മിനുസവും മൃദുലവുമാക്കും. ചര്‍മ്മത്തിന്റെ നനവ്  ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും  നിലനിര്‍ത്തിയുമാണ് ബാത്ത് സാള്‍ട്ട് ഇത് സാധ്യമാക്കുന്നത്. ബാത് സാള്‍ട്ട് ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച്‌ നല്‍കും.

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കും. ഇത് ധാതുക്കള്‍ ആഴത്തില്‍ കടന്നു ചെന്ന് വൃത്തിയാക്കാന്‍  സഹായിക്കും. ചര്‍മ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും, വിഷാപദാര്‍ത്ഥങ്ങളെയും കുളിക്കാനുള്ള വെള്ളത്തില്‍ ഉപയോഗിക്കുന്ന ഉപ്പ്  പുറം തള്ളുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഉപ്പിട്ട വെള്ളത്തിലെ കുളി അസ്ഥിക്ഷതം പോലുള്ളവ ഭേദമാക്കുന്നതിലും  പ്രധാന പങ്കു വഹിക്കുന്നു. തരുണാസ്ഥിയ്‌ക്കും എല്ലുകള്‍ക്കും ഉണ്ടാകുന്ന തേയ്മാനമാണ് അസ്ഥിക്ഷതം. ഉറക്കമില്ലായ്മയ്‌ക്കും ചൊറിച്ചിലിനും ഉപ്പിട്ട വെള്ളത്തില്‍ കുളി പരിഹാരം നല്‍കും.ശരീരത്തിന്റെ ആകെയുളള ക്ഷീണം മാറാനും ഉപ്പിട്ട ചൂടുവെള്ളത്തില്‍ പാദം ഇറക്കി വയ്‌ക്കുന്നത്  കാല്‍വേദനയും നീരും മാറാനുമെല്ലാം നല്ലതാണ്. ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ മുഖം കഴുകല്‍.

Read more topics: # SALT WATER FOR SKIN
SALT WATER FOR SKIN

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES