വീടുകളിൽ ധാരാളമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. നിരവധി ഗുണകളാണ് നാം വെറുതെ കളയുന്ന ഈ കഞ്ഞിവെള്ളത്തിന് ഉള്ളത്. മുടിയുടെ സംരക്ഷണത്തിന് ഏറെ അത്യുത്തമമായ ഒന്നാണ് കഞ്ഞിവെള്ളം. മുടിയ്ക്ക് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കാണാഞ്ഞിവെള്ളം. മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് അറിയാം...
കഞ്ഞിവെള്ളം നല്ലൊരു കണ്ടീഷ്ണർ കൂടിയാണ്. മുടിയില്‍ ഷാംപൂ ഉപയോഗിച്ച ശേഷം ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ ഏറെ സഹായിക്കുന്നു. കഞ്ഞിവെള്ളം പതിവായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് .കഞ്ഞിവെള്ളം ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും. മുടിയുടെ വളര്‍ച്ച നിലനിർത്തുന്നതിനും കഞ്ഞിവെള്ളം സഹായകമാകും. മുടിയുടെ ആരോഗ്യം നിലനിർത്താൻ ഇത് പ്രയോജനകമാകും. കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് താരനും നല്ലൊരു പരിഹാരമാണ്.
മുഖത്തെ അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് സഹായിക്കും. അതുപോലെ മുഖക്കുരു മാറാനായും കഞ്ഞിവെള്ളം നല്ലതാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ കഞ്ഞിവെള്ളം കൊണ്ട് കഴുത്ത് കഴുകുക എന്നത് ഏറ്റവും മിക്ക ഒരു പ്രധിവിധി കൂടിയാണ്. ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും പുറമെ മുടിയുടെ സംരക്ഷണത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്.