സ്ത്രികള്‍ ഏറ്റവും സംശയത്തോടെ നോക്കി കാണുന്ന അസുഖങ്ങളാണ് രഹസ്യഭാഗങ്ങളിലുണ്ടാകുന്ന രോഗങ്ങള്‍. സ്തനങ്ങളിലും യോനിയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന ചൊറിച്ചിലുകളും അസ്വസ്ഥകളും ഉണ്ടെങ്കില്‍ ഇത് രോഗ ലക്ഷണമാണ്. യോനിയ്ക്ക് ചുറ്റുമായി അനുഭവപ്പെടുന്ന ചില ചൊറിച്ചിലുകള്‍ അണുബാധുടെ ലക്ഷണങ്ങളാണ്. വളരെ സാധാരണമായി കാണുന്ന ഈ രോഗം ഒരു വര്‍ഷം ദശലക്ഷക്കണക്കിന് സ്ത്രീകളെയാണ് ബാധിക്കുന്നത്. യോനിയില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലും അസ്വസ്ഥതയും എരിച്ചിലുമാണ് അണുബാധയുടെ മുഖ്യകാരണം.
പ്രധാന ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്:-
* രൂക്ഷമായ ഗന്ധത്തോടുകൂടിയുള്ള യോനി സ്രവം പുറത്തുവരിക
* മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും അനുഭവപ്പെടുക
* യോനിയ്ക്ക് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക.
* ലൈംഗിക ബന്ധത്തിലേര്‍പ്പെടമ്പോള്‍ പ്രയാസം അനുഭവപ്പെടുക.
യോനിയില്‍ അസ്വസ്ഥത
* രക്തസ്രാവം
നിരവധി കാരണങ്ങള്‍ കൊണ്ടാണ് യോനി അണുബാധയുണ്ടാവുന്നത്. അത് ചിലപ്പോള്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാവാം. ഫംഗസ് മൂലമുള്ള അണുബാധയാവാം. പ്രോട്ടോസോണ്‍ അണുബാധയാവാം ചിലപ്പോള്‍ അലര്‍ജി മൂലവുമാകാം.
യോനി അണുബാധയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* യോനി പ്രദേശം വൃത്തിയായി സൂക്ഷിക്കുക.
* അസ്വസ്ഥതയുണ്ടാക്കുന്ന വിധം സോപ്പുകളും സ്പ്രേകളും ( എലാശിശില ഒ്യഴശലില ടുൃമ്യ)െ ഒഴിവാക്കുക.മുന്നില്‍ നിന്നും പിന്നിലേക്ക് തുടയ്ക്കാന്‍ ശ്രമിക്കുക.