Latest News

ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; നടി അപർണ ബാലമുരളിയുടെ ബ്യൂട്ടി ടിപ്സ്

Malayalilife
ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; നടി അപർണ ബാലമുരളിയുടെ ബ്യൂട്ടി ടിപ്സ്

സുന്ദരമായ ചർമ്മം ഏവരുടെയും സ്വപനമാണ്. എന്നാൽ അത് നല്ല പോലെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്. എന്നാൽ ഇപ്പോൾ നടി അപർണ ബലമുരളിയുടെ മേക്കപ്പ് രഹസ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.മേക്കപ്പ് ഇട്ടില്ലെങ്കില്‍ പോലും താരത്തിന്റെ മുഖം വളരെ ക്യൂട്ടാണ്.  സൗന്ദര്യ സംരക്ഷണത്തിനും അപര്‍ണ സിനിമാ തിരക്കുകള്‍ക്കിടയിലും ഇടയ്ക്ക് സമയം കണ്ടെത്താറുണ്ട്. എന്നാൽ ഇപ്പോൾ  തന്റെ ബ്യൂട്ടി സീക്രട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സൗന്ദര്യ സംരക്ഷണത്തിനായി തനിക്ക് വല്യമ്മ കുറച്ച്‌ പൊടിക്കൈകള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഇടയ്ക്ക് കടലമാവ് കൊണ്ടും ചെറുപയര്‍ പൊടികൊണ്ടുമൊക്കെ മുഖം കഴുകാറുണ്ട്.

കൂടാതെ ഇടയ്ക്ക് മുറിച്ച തക്കാളി ഉപയോഗിച്ച്‌ മുഖത്ത് സ്‌ക്രബ് ചെയ്യാറുണ്ട്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച്‌ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തിടും. ഉണങ്ങിക്കഴിയുമ്ബോള്‍ കഴുകിക്കളയുമെന്നും അപര്‍ണ പറയുന്നു. കിടക്കുന്നതിന് മുമ്ബ് മോയ്സ്ചറൈസറും പുറത്തുപോകുമ്ബോള്‍ സണ്‍സ്‌ക്രീനും താരം മുഖത്ത് പുരട്ടാറുണ്ട്.

Actress aparna balamurali beauty tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES