വിരുന്നുകള്‍ക്കും കല്യാണതതിനുമൊക്കെ പോയി വന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുളള കാര്യം മേയ്ക്കപ്പ് മാറ്റുന്നതാവും. ക്ഷീണിച്ച് വീട്ടിലെത്തി പിന്നീട് കണ്ണിലെ മസ്‌കാരയും ഐലൈനറുമൊക്കെ തുടച്ചു മാറ്റാന്‍ മണിക്കൂറുകളുടെ പരിശ്രമം വേണം. എന്നാല്‍ ചില പൊടിക്കൈകളിലൂടെ മുഖത്തെ മേക്കപ്പ് എളുപ്പത്തില്‍ മാറ്റാം.
1. ബേബി ഷാംപൂ - ബേബി ഷാംപൂ കുഞ്ഞുങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ആരാണ് പറഞ്ഞത്?. ഐ ലൈനര്‍, മസ്‌കാര, ഐ ഷാഡോ എന്നിവ നീക്കം ചെയ്യാന്‍ ബേബി ഷാംപൂ ഉപയോഗിക്കാം.
2. ബേബി വൈപ്‌സ് - ബേബി ഷാംപൂ മാത്രമല്ല ബേബി വൈപ്പുകളും മേക്കപ്പ് നീക്കം ചെയ്യാന്‍ നല്ല മാര്‍ഗ്ഗമാണ്. വൈപ്പുകള്‍ ഉപയോഗിക്കുകയും തുടര്‍ന്ന് മുഖം വെള്ളം ഉപയോഗിച്ച് മൃദുവായി കഴുകുകയും ചെയ്യുക.
3. ഫേഷ്യല്‍ മോയ്ചറൈസര്‍ - കോട്ടണ്‍ ഉപയോഗിച്ച് മോയ്‌സചറൈസര്‍ കണ്ണിന് മുകളില്‍ തേയ്ക്കുകയും തുടര്‍ന്ന് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. മികച്ച ഫലം കിട്ടാന്‍ ചൂട് വെള്ളം ഉപയോഗിക്കുക.
4. ഓയില്‍ - ഏത് തരം ഓയിലും ഉപയോഗിക്കാമെങ്കിലും ഒലിവ് ഓയിലും ബദാം ഓയിലുമാണ് മേക്കപ്പ് നീക്കം ചെയ്യാനുത്തമം. അവ ചര്‍മ്മത്തിന് പോഷണം നല്കാനും ഉത്തമമാണ്.
5. പെട്രോളിയം ജെല്ലി - കണ്ണിന് മുകളില്‍ മൃദുവായി പെട്രോളിയം ജെല്ലി പുരട്ടുകയും കോട്ടണ്‍ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുകയും ചെയ്യാം.