ജനിച്ച മാസത്തെ നക്ഷത്രം വരുന്ന ദിവസമാണ് സാധാരണയായി നാം പിറന്നാളായി നാം കാണുന്നത് . ഓരോ വര്‍ഷവും പിറന്നാള്‍ വരുന്ന ദിനം വ്യത്യസ്തമായി കൊണ്ടിരിക്കും . പിറന്നാള്‍ വരുന്ന ദിവനത്തിന്റെ ഫലവും നിശ്ചയിക്കപ്പെട്ടിട്ടുളളതാണ് .
ഞായര്‍- ദൂരയാത്ര, അലച്ചില്‍
തിങ്കള്‍- ധനധാന്യസമൃദ്ധി
ചൊവ്വ- രോഗദുരിതം
ബുധന്‍- വിദ്യാവിജയം
വ്യാഴം- സന്പല്‍സമൃദ്ധി
വെള്ളി- ഭാഗ്യലബ്ധി
ശനി മാതാപിതാക്കള്‍ക്ക് അരിഷ്ടത
പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റാന്‍ ചില പ്രതിവിധികള്‍ ജ്യോതിഷത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വിഘ്‌നങ്ങള്‍ക്കും പരിഹാരമായ ഗണപതി ഭഗവാന് കറുകമാല, ഗണപതിഹോമം, മഹാദേവന് ജലധാര, കൂവളമാല തുടങ്ങിയവ സമര്‍പ്പിക്കുക .അതോടൊപ്പം മൃത്യുഞ്ജയ ഹോമമോ മൃത്യുഞ്ജയ പുഷ്പാഞ്ജലിയോ നടത്താം . ഗായത്രി മന്ത്രം, നവഗ്രഹ സ്‌തോത്രം തുടങ്ങിയ സ്‌തോത്രം ജപിക്കുന്നതോടൊപ്പം അന്നദാനം എന്നിവ നടത്തുക . പിറന്നാള്‍ ദിനത്തിന്റെ അധിപന് പ്രീതികരമായ കാര്യങ്ങളും അനുഷ്ഠിക്കുന്നതിലൂടെ പിറന്നാള്‍ ദിനത്തിലെ ദോഷങ്ങള്‍ക്ക്് പരിഹാരമാകും .