ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Malayalilife
topbanner
ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

അശ്വതി: പുതിയകരാര്‍ജോലികളില്‍ ഒപ്പുവയ്ക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. പുനഃപരീക്ഷയില്‍.വിജയശതമാനം വര്‍ധിക്കും. സല്‍ക്കര്‍മങ്ങള്‍ക്കു സാമ്പത്തികസഹായം ചെയ്യാനിടവരും. വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെടും.

ഭരണി: ഔദ്യോഗികമായി ചുമതലകള്‍ വര്‍ധിക്കും കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കും.വിദേശത്ത് ഉദ്യോഗമുള്ളവര്‍ക്കു ജോലി നഷ്ടപ്പെടാനിടയുണ്ട്. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആര്‍ജിക്കും.

കാര്‍ത്തിക: ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാര വ്യവസായ മേഖലകളില്‍നിന്ന് സാമ്പത്തികലാഭം വര്‍ധിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കും. വിദേശത്ത് ഉദ്യോഗമുള്ളവര്‍ക്കു ജോലി നഷ്ടപ്പെടാനിടയുണ്ട്. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആര്‍ജിക്കും.

രോഹിണി: ഈശ്വരാരാധനകളാല്‍ മനസ്സമാധാനമുണ്ടാകും. വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണു നല്ലത്.കടംകൊടുത്ത സംഖ്യ തവണകളായി തിരിച്ചുലഭിക്കും. നിലവിലെ ഉദ്യോഗത്തില്‍ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിച്ചു ലഭിക്കും

മകയിരം: കലാകായികരംഗങ്ങളിലും സാഹിത്യരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ആശയവിനിമയങ്ങളില്‍.
അപാകതയുണ്ടാകാതെ സൂക്ഷിക്കണം.ധനാഗമം ഉണ്ടാകുമെങ്കിലും ചെലവു നിയന്ത്രിക്കണം. പുതിയ ആത്മബന്ധം ഉടലെടുക്കും. ...

രോഹിണി: ഈശ്വരാരാധനകളാല്‍ മനസ്സമാധാനമുണ്ടാകും. വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണു നല്ലത്. കടംകൊടുത്ത സംഖ്യ തവണകളായി തിരിച്ചുലഭിക്കും. നിലവിലെ ഉദ്യോഗത്തില്‍ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിച്ചു ലഭിക്കും.

മകയിരം: കലാകായികരംഗങ്ങളിലും സാഹിത്യരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. ധനാഗമം ഉണ്ടാകുമെങ്കിലും ചെലവു നിയന്ത്രിക്കണം. പുതിയ ആത്മബന്ധം ഉടലെടുക്കും.

തിരുവാതിര: ജീവിതപങ്കാളിയില്‍നിന്ന് ആശ്വാസവചനങ്ങള്‍ കേള്‍ക്കാനിടവരും. പുതിയ വ്യാപാര വ്യവസായങ്ങള്‍ രൂപകല്‍പനചെയ്യും. ഉദ്യോഗത്തില്‍നിന്ന് നിശ്ചിതകാലയളവിനു മുന്‍പു വിരമിക്കും. ഭൂമിയോ ഗൃഹമോ വാങ്ങാന്‍ പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും

പുണര്‍തം: അവഗണിക്കപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചു തുടങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. ആശ്രയിച്ചു വരുന്ന ബന്ധുവിന് സാമ്പത്തികസഹായം നല്‍കാനിടവരും. ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും.

പൂയം: നിലവിലുള്ള ഉദ്യാഗമുപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഉചിതമല്ല. അധ്വാനഭാരം വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുത്രനോടൊപ്പം മാസങ്ങളോളം താമസിക്കാന്‍ വിദേശയാത്ര പുറപ്പെടും. അന്യരുടെ സമയത്തിന്റെ വില മനസ്സിലാക്കി പ്രവര്‍ത്തിക്കും.

ആയില്യം: തൊഴില്‍മേഖലകളില്‍നിന്ന് സാമ്പത്തികനേട്ടം വര്‍ധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. പുത്രന്റെ ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും.

മകം: ആരോഗ്യരക്ഷയ്ക്കായി ആയുവേദചികിത്സ സ്വീകരിക്കും. അര്‍ഹമായ അംഗീകാരങ്ങള്‍ക്കു കാലതാമസം നേരിടും. മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. നടപടിക്രമങ്ങളില്‍ നിഷ്‌കര്‍ഷയും നിശ്ചയദാര്‍ഢ്യവും പാലിക്കും.

പൂരം: പുത്രിയുടെ വിവാഹനിശ്ചയം മംഗളമായി നടന്നതിനാല്‍ ആശ്വാസമാകും. ഈശ്വരപ്രാര്‍ഥനകളാലും വിദഗ്ധചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കടംവാങ്ങും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം.

ഉത്രം: ശ്രദ്ധക്കുറവിനാല്‍ പണനഷ്ടത്തിനു സാധ്യതയുണ്ട്. പുത്രന്റെ ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണു നല്ലത്. വ്യാപാര മേഖലയിലെ അനിഷ്ടാവസ്ഥകള്‍ പരിഹരിക്കാന്‍ വിദഗ്ധ നിര്‍ദേശം തേടും.

അത്തം: മാതാവിന് അസുഖം വര്‍ധിക്കും. വിദേശയാത്ര മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതനാകും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സുദീര്‍ഘമായ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഭാര്യാഭര്‍തൃ ഐക്യമുണ്ടാകും.

ചിത്തിര: ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും. ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്ന് വിപരീതപ്രതികണങ്ങള്‍ അനുഭവപ്പെടും. ആരോഗ്യരക്ഷയ്ക്കായി ആയുര്‍വേദചികിത്സ സ്വീകരിക്കും. ഗൃഹനിര്‍മാണത്തിനായി വസ്തുവാങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ചോതി: ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല അവസരങ്ങള്‍ വന്നുചേരും. ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും.

വിശാഖം: മാതാപിതാക്കള്‍ക്ക് അഭ്യുന്നതിയുണ്ടാകും. കുടുംബ ജീവിതത്തില്‍ സന്തുഷ്ടിയുണ്ടാകും. വാഹനം മാറ്റിവാങ്ങും. സന്താനങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവയില്‍ വിജയമുണ്ടാകും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

അനിഴം: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം വന്നുചേരും. ബൃഹദ് സംരംഭങ്ങളില്‍ നിന്നു തല്‍ക്കാലം പിന്മാറും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

തൃക്കേട്ട: പഠിച്ച വിഷയങ്ങളാണെങ്കിലും സമയക്കുറവുമൂലം പരീക്ഷയില്‍ എഴുതാന്‍ സാധിക്കില്ല. കലാകായികരംഗങ്ങളിലും സാഹിത്യ, ശാസ്ത്ര രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ചു സ്വയംപര്യാപ്തത ആര്‍ജിക്കും. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും.

മൂലം: ഔദ്യോഗികമായി യാത്രാക്ലേശം വര്‍ധിക്കും. പരിചിതമായ മേഖലയാണെങ്കിലും പണം മുടക്കുന്നതിനു മുന്‍പ് വിദഗ്ധോപദേശം തേടണം. കൂടുതല്‍ ചുമതലയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

പൂരാടം: വിദഗ്ധചികിത്സകളാല്‍ ആപത്ഘട്ടം തരണം ചെയ്യും. സുഹൃദ് സഹായഗുണത്താല്‍ വിദേശത്ത് ഉദ്യോഗം ലഭിക്കും. നിലവിലുള്ള ഗൃഹം വിറ്റ് പട്ടണത്തില്‍ പുതിയഗൃഹം വാങ്ങാന്‍ അന്വേഷണമാരംഭിക്കും. മനസ്സിലുദ്ദേശിക്കുന്നകാര്യങ്ങള്‍ ബന്ധുസഹായത്താല്‍ സാധ്യമാകും.

ഉത്രാടം: അസമയങ്ങളിലെ യാത്ര മാറ്റിവയ്ക്കണം. സൗഹൃദസംഭാഷണത്താല്‍ മകന്റെ വിവാഹത്തിനു നല്ല ആലോചന വന്നുചേരും. പലപ്രകാരത്തിലും വീഴ്ചയുണ്ടാതെ സൂക്ഷിക്കണം. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കാനിടവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും.

തിരുവോണം: വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ഉദാസീനമനോഭാവത്താല്‍ അവധിയെടുക്കാനിടവരും. രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനാല്‍ കുടുംബത്തില്‍ അനാവശ്യമായി കലഹങ്ങള്‍ ഉണ്ടാകും. ആരോഗ്യം തൃപ്തികരമാകും. ദാമ്പത്യഐക്യവും മനസ്സമാധാനവും കൈവരും.

അവിട്ടം: ഓര്‍മശക്തിക്കുറവിനാല്‍ സാമ്പത്തിക വിഭാഗത്തില്‍നിന്നു പിന്മാറും. വസ്തുതര്‍ക്കം മധ്യസ്ഥര്‍ മുഖാന്തരം പരിഹരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വിലലഭിച്ചതിനാല്‍ വില്‍പനയ്ക്കു തയാറാകും. സുരക്ഷിതമല്ലാത്ത പദ്ധതികളില്‍ നിന്നു പിന്മാറണം.

ചതയം: ധര്‍മപ്രവൃത്തികളില്‍ സഹകരിക്കും. വി ശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. പുത്രന് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിച്ചതില്‍ മനഃസന്തോഷം തോന്നും. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ രേഖകള്‍ നിയമവിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും.

പൂരൂരുട്ടാതി: അര്‍ഹമായ അംഗീകാരങ്ങള്‍ക്കു കാലതാമസം നേരിടും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളുണ്ടാകും. സംയുക്തസംരംഭത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സ്വന്തം പ്രവൃത്തികളില്‍ വ്യാപൃതനാകും. ഉത്തേജകമരുന്നുകള്‍ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും.

ഉത്രട്ടാതി: സഹോദരിയുടെവിവാഹത്തിനു തീരുമാനമാകും. ഓര്‍മശക്തിക്കുറവിനാല്‍ സാമ്പത്തിക വിഭാഗത്തില്‍നിന്നു പിന്മാറും. അതിരുകടന്ന ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ഔദ്യോഗികമായി മാനസിക സംഘര്‍ഷം വര്‍ധിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രവും അംഗീകാരവും ലഭിക്കും.

രേവതി: ഉദ്ദിഷ്ടകാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കുന്നതിനാല്‍ മനസ്സമാധാനം കൈവരും. മേലധികാരികളുടെയും ഭരണാധികാരികളുടെയും ഒത്താശയോടെ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ലഭിക്കും. മനസ്സാക്ഷിക്കു വിരുധമായ പ്രവൃത്തികളില്‍നിന്ന് പിന്മാറും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം

Read more topics: # horoscope-prediction
horoscope-prediction

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES