ചന്ദനം ചാർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
  ചന്ദനം ചാർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ക്ഷേത്രങ്ങളില്‍ നിന്നും പ്രധാനമായും ലഭിക്കുന്ന പ്രസാധങ്ങളിൽ ഒന്നാണ് മഞ്ഞള്‍, കുങ്കുമം, ചന്ദനം തുടങ്ങിയവയാണ്. ഏറെ അകമഴിഞ്ഞ ഭക്തിയോടെ തന്നെ ക്ഷേത്ര ദർശനം നടത്തിയതിന്റെ സൂചന എല്ലാത്തിനും പുറമെ ഇവ നൽകുന്ന ഗുണങ്ങളും ഏറെയാണ്. അതേ സമയം ഇവ തൊടുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്. അവ ശ്രദ്ധിച്ചാൽ മാത്രമേ പൂർണ ഫലം ലഭിക്കുകയുള്ളു. 

ചന്ദനം  ക്ഷേത്രത്തിനുള്ളില്‍ വച്ചു തന്നെ  തൊടുന്നതാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ക്ഷേത്രത്തിനുള്ളില്‍ വെച്ചു ചന്ദനം തൊൻ പാടുള്ളതല്ല. ക്ഷേത്രത്തിൽ നിന്ന്  പുറത്തിറങ്ങിയ ശേഷം മാത്രമേ തൊടാൻ പാടുള്ളു.  അതോടൊപ്പം ചന്ദനം  ചൂണ്ടുവിരല്‍ കൊണ്ടു  തൊടുകയുമരുത്. പുരികങ്ങള്‍ക്കു നടുവിലായി മൂന്നാംകണ്ണ് സ്ഥിതിചെയ്യുന്നുവെന്നാണ് വിശ്വാസം അതുകൊണ്ട് തന്നെ  ഈ സ്ഥാനത്തു വേണം ചന്ദനം തൊടേണ്ടത്. 

വൃത്തിയും ശുദ്ധിയും ഇല്ലാതെയും  ചന്ദനം തൊടാൻ  പാടുള്ളതല്ല. അതുകൊണ്ട് തന്നെ ആര്‍ത്തവകാലത്തും ഇവ അരുത്.  പൊസറ്റീവ് എനര്‍ജിയാണ് ചന്ദനം നമുക്കു നല്‍കുന്നത്. നെഗറ്റീവ് എനര്‍ജിയാണ് ആര്‍ത്തവകാലത്ത് ശരീരത്തിനുള്ളത്. ചന്ദനം  ശരീരത്തിനും മനസിനും ഉണര്‍വേകാനും മുഖകാന്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതോടൊപ്പം രീരത്തിന്റെ താപനില കുറച്ചു കുളിര്‍മ നൽകാനും ഇവ സഹായിക്കുന്നു. ചന്ദനം പ്രതിനിധീകരിയ്ക്കുന്നത് വിഷ്ണു ഭഗവാനെയാണ്.


 

Things to note while using sandal wood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES