എല്ലാ വ്രതങ്ങളിലും വച്ച് ഏറെ വിശേഷപ്പെട്ട വ്രതമാണ് ഏകാദശിവ്രതം. പലതരത്തിലുള്ള ഏകാദശി വ്രതങ്ങൾ ഉണ്ട് എങ്കിലും ഏറെ പ്രാധാന്യമുള്ളതാണ് നിർജ്ജല ഏകാദശി. നിർജ്ജല ഏകാദശി എന്നറിയപ്പെടുന്ന ഈ ഏകാദശി ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്.
പഞ്ചപാണ്ഡവന്മാരിൽ എല്ലാ ഏകാദശികളും ഭീമസേനൻ ഒഴികെയുള്ളവരും ദ്രൗപദിയും നോറ്റിരുന്നു. എന്നാൽ ഭീമന് ഭക്ഷണം ഒഴിവാക്കാൻ സാധ്യമായിരുന്നില്ല. എന്നാൽ ഏകാദശിവ്രതമനുഷ്ഠിക്കണമെന്ന ആഗ്രഹം അതിയായി ഭീമൻ ആഗ്രഹിച്ചിരുന്നു. എങ്ങനെ ഏകാദശി വ്രതം ഭക്ഷണം ഒഴിവാക്കാതെ നോല്‍ക്കാമെന്ന സംശയവുമായി ഭീമൻ സാക്ഷാൽ വ്യാസമഹര്‍ഷിയെ സമീപിക്കുകയും ചെയ്‌തു. എന്നാൽ വ്യസമാഹർഷി ഭീമന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു. ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശി നോറ്റാൽ വര്‍ഷത്തിലെ മറ്റു 24 ഏകാദശികളും നോററ ഫലം ലഭിക്കും എന്നായിരുന്നു.
എന്നാൽ ഈ നോല്കുന്നതിനുള്ള വ്യവസ്ഥകളും നിഷ്ഠകളും അല്‍പ്പം പ്രയാസകരമാണ്. നിർജ്ജലമെന്നാൽ വെള്ളം പോലും കഴിക്കാതെയിരിക്കണം. അതോടൊപ്പം ഭക്ഷണം നിഷിദ്ധമെന്നു മാത്രമല്ല വെള്ളം പോലും അന്നേ ദിവസം ഒഴിവാക്കേണ്ടതാണ്. എന്നാൽ ഇത് കേട്ട് സന്തുഷ്‌ടനായ ഭീമൻ നിർജ്ജല ഏകാദശി നോല്‍ക്കാൻ തീരുമാണ് എടുക്കുകയും ചെയ്‌തു. ഭീമനായി വിശദീകരിച്ചതിനാൽ ഇവ ഭീമ ഏകാദശിയെന്നും പാണ്ഡവ ഏകാദശിയെന്നും അറിയപ്പെടുന്നു. നിർജ്ജല ഏകാദശി ഈ വർഷം ജൂൺ രണ്ടാംതീയതിയാണ് വരുന്നത്.