വിഘ്നങ്ങൾ എല്ലാം തന്നെ അകറ്റുന്ന ദൈവമാണ് വിഘ്നേശ്വര ഭഗവൻ അഥവാ ഗണപതി ഭഗവൻ. മഹാഗണപതിയുടെ രൂപത്തിന്റെ ഓരോരോ ഭാഗത്തിനും ഏറെ പ്രത്യേകതകളാണ് ഉള്ളത്.
* ആനയുടെ ശിരസ്സ് - വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും കുറിയ്ക്കുന്നു.
* ഒറ്റക്കൊമ്പ്- അദ്വൈത ചിന്താ പദ്ധതിയെ ഒറ്റക്കൊമ്പ് മാത്രമുള്ളത് സൂചിപ്പിയ്ക്കുന്നു.
* സ്ഥൂല ശരീരം- സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്നാണ് സ്ഥൂല ശരീരം കാണിയ്ക്കുന്നു.
* ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ്- ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ ആണ് ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ് സൂചിപ്പിക്കുന്നത്.
* നാലു കൈയ്യുകൾ- സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് നാലു കയ്യുകൾ മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
* കൈയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ് കയ്യിലുള്ള മഴു.
* ചാട്ട- ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലിൽ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
* മൂന്നാമത്തെ കൈയ്യ്- സാധകന് അഭയം നൽകുന്നതാണ് . സാധകനു നേരെ അത് അനുഗ്രഹം ചൊരിയുന്നു.