ശനി ദോഷ നിവാരണത്തിന് ഏറെ ഉത്തമമായ മാര്‍ഗ്ഗമാണ് ശാസ്താവിനെ പ്രാര്‍ത്ഥിക്കുക എന്നത്. ശനിയുടെ അധിദേവതയിട്ടാണ് ജ്യോതിഷത്തില്‍ ശാസ്താവ്. ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശനി ദോഷം മാറുന്നതിനായി ശാസ്താക്ഷേത്ര ദര്‍ശനം നടത്തുകയും അതോടൊപ്പം ഉപവാസമനുഷ്ഠിക്കുകയും ചെയ്യാവുന്നതാണ്. ഒരിക്കലൂണോ പൂര്‍ണമായ ഉപവാസമോ തിരഞ്ഞെടുക്കാവുന്നതാണ്. ശനി ദോഷശാന്തി ലഭിക്കുന്നതിനായി നീരാഞ്ജനമാണ് ശനിയാഴ്ചകളില്‍ അയ്യപ്പക്ഷേത്രങ്ങളില്‍ നടത്തുന്ന പ്രധാനമായ വഴിപാട്. ശനി ദോഷ പരിഹാരത്തിനായി വിവാഹിതര്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് പങ്കാളിയോടൊപ്പമായാല്‍ കൂടുതല്‍ ഉത്തമമായിരിക്കും.
ശനി ദശാകാലത്ത് തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ ശാസ്താ ക്ഷേത്രദര്‍ശനം നടത്തുന്നതോടൊപ്പം വഴിപാടുകള്‍ നടത്തേണ്ടതുമാണ്. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളുടെ അധിപന്‍ശനിയായ സാഹചര്യത്തില്‍ എല്ലാ ദശാകാലങ്ങളിലും ശുഭഫലങ്ങള്‍ ഉണ്ടാകുന്നതിനായി ശാസ്താ ക്ഷേത്ര ദര്‍ശനവും നടത്തുന്നത് ഉത്തമമാണ്.