മിക്കവരുടെയും ശരീരത്തിൽ കാണപ്പെടാറുള്ള ഉള്ള ഒന്നാണ് മറുകുകൾ. എന്നാൽ ഇവയ്ക്ക് ആരും അത്ര തന്നെ പ്രാധാന്യം നൽകാറില്ല. എന്നാൽ ഈ മറുക് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട കിടപ്പുണ്ട്. ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകത ഉണ്ട് എന്നാണ് പറയപ്പെടാറുള്ളത്. ഈ മറുകുകൾ കൊണ്ട് ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ സാധിക്കുന്നു.
ഏല്പിക്കുന്ന എന്തുകാര്യവും നിർബന്ധബുദ്ധിയോടെയും സൂക്ഷ്മതയോടെയും വലതു കൈയിൽ മറുകുള്ളവർ ചെയ്തു തീർക്കുന്നവരാണ്. ഇക്കൂട്ടർ . ധനവാനാകണമെന്നു ആഗ്രഹിക്കുകയും അത് ശരാശരി ജീവിതം നയിക്കുന്നവരുമാകും. എന്നാൽ ഇടത് കയ്യിൽ മറുകുള്ളവർ വിജയവും സമ്പത്തും പ്രതിനിധാനം ചെയ്യുന്നു. മറ്റുള്ളവരെ സഹായിക്കുന്നവരും മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിക്കുന്നവരുമാണ് ഇടതോ വലതോ കൈമുട്ടിനു താഴെയുള്ള മറുകുകൾ ഉള്ളവർ. ബാല്യകാലത്തിലെ ദാരിദ്ര്യത്തെയാണ് കണംകൈയിലെ മറുക് കാണിക്കുന്നു. ഇക്കൂട്ടർ ഒരു എഴുത്തുകാരനോ ചിത്രകാരനോ ആകാം. ഇവരിൽ ദൈവ വിശ്വാസം ഏറെ ഉണ്ടാകും. ഇവരുടെ കയ്യിലെ ധനത്തിനും വയസുകൂടുന്നതിനനുസരിച്ച് വർധനവുണ്ടാകും.
എന്നാൽ കൈപ്പത്തിക്കുള്ളിലുള്ള മറുക് ശുഭ സൂചകമല്ല. ഇതിലൂടെ ജീവിതത്തിലുടനീളമുള്ള പ്രതിബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം വിരലുകളിലുള്ള മറുകുകളും അല്ല ഗുണകരമാകില്ല. ജീവിതത്തിൽ നിറയെ തടസങ്ങൾ ആയിരിക്കും വിരലുകളിൽ മറുകുള്ളവർക്ക് നേരിടേണ്ടി വരുക.