രുദ്രാക്ഷം എന്നത് ഏറെ ഉത്തമവും പരിശുദ്ധിയേറിയ വസ്തുമാണ്. എന്നാല്‍ രുദ്രാക്ഷം ധരിക്കുന്നത് ഏറെ മഹത്കരമായ ഒരു കാര്യമാണ്. രുദ്രാക്ഷം ധരിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായിട്ടുളള ചില കാര്യങ്ങള്‍ കൂടി ഉണ്ട്. മാലയായോ ഒറ്റ രുദ്രാക്ഷമായോ വേണം നാം രുദ്രാക്ഷം ധരിക്കേണ്ടത്. മാസത്തില്‍ ഒരു തവണ നാം രുദ്രാക്ഷം ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. രുദ്രാക്ഷം ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ധരിക്കുകയാണെങ്കില്‍ ഇരട്ടി ഫലമായിരിക്കും കിട്ടുക. രുദ്രാക്ഷം ധരികുന്നതില്‍ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കില്‍ രുദ്രാക്ഷത്തെ വീട്ടില്‍ വച്ചുതന്നെ പൂജിക്കാവുന്നതാണ്.
രുദ്രാക്ഷം തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് വലിപ്പം കൂടിയതും ദൃഢമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷമാകണം. ഒന്നു മുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടാകും. ഇത് കൂടാതെ ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖരുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയ വ്യത്യസ്തമായ രുദ്രാക്ഷങ്ങളും ഉണ്ട്. കൃത്യമായ രീതിയില്‍ എടുക്കുന്ന വ്രതത്തോടു കൂടി രുദ്രാക്ഷം ധരിക്കുകയാണെങ്കില്‍ ഇരട്ടി ഫലവും ലഭിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ല.