സുബ്രമണ്യ ഭഗവാന് പ്രിയപ്പെട്ട ഒരു ദിനമാണ് ഷഷ്ഠി ദിനം. ഈ ദിനത്തിൽ ഭഗവാനെ ഭജിച്ച് കൊണ്ട് വ്രതം അനുഷ്‌ടിക്കുന്നതും ഏറെ ഗുണം ചെയ്യുന്നു. ഈ ഈ ദിനത്തിൽ ഗുഹ പഞ്ചരത്‌ന സ്തോത്രം ജപിക്കുന്നത് ഉദിഷ്‌ട സിദ്ധിക്കും പ്രയോജനം ചെയ്യുന്നു. പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്കും ഭവനം സ്വന്തമാക്കുവാൻ കഴിയാതെ വരുന്നവർക്കുമെല്ലാം ഇവ ഏറെ പ്രയോജനകമാണ്. ചൊവ്വയുടെ ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം തുടങ്ങിയവർ എല്ലാം ഗുഹ പഞ്ചരത്‌നം ജപിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. നിത്യേന ആറു തവണ സുബ്രഹ്മണ്യസ്വാമിയെ മനസ്സിൽ സങ്കൽപ്പിച്ച് ശ്രദ്ധയോടെ ജപിക്കുക.
ഗുഹ പഞ്ചരത്‌ന സ്തോത്രം
ഓങ്കാര-നഗരസ്ഥം തം നിഗമാന്ത-വനേശ്വരം നിത്യമേകം ശിവം ശാന്തം വന്ദേ ഗുഹം ഉമാസുതം
വാചാമഗോചരം സ്കന്ദം
ചിദുദ്യാന-വിഹാരിണം
ഗുരുമൂര്‍ത്തിം മഹേശാനം
വന്ദേ ഗുഹം ഉമാസുതം
സച്ചിദാനന്ദരൂപേശം
സംസാരധ്വാന്ത-ദീപകം
സുബ്രഹ്മണ്യമനാദ്യന്തം
വന്ദേ ഗുഹം ഉമാസുതം
സ്വാമിനാഥം ദയാസിന്ധും
ഭവാബ്ധേഃ താരകം പ്രഭും
നിഷ്കളങ്കം ഗുണാതീതം
വന്ദേ ഗുഹം ഉമാസുതം
നിരാകാരം നിരാധാരം
നിര്‍വികാരം നിരാമയം
നിര്‍ദ്വന്ദ്വം ച നിരാലംബം
വന്ദേ ഗുഹം ഉമാസുതം