അടുക്കളയുടെ സ്ഥാനം: ഗൃഹരൂപകല്‍പനകളില്‍ നിത്യമായി ഉപയോഗിക്കുന്ന മുറികളില്‍ പ്രധാനമുറികളിലൊന്നാണ് ഭക്ഷണം പാകം ചെയ്യുന്നതിന് നാം ഉപയോഗിക്കുന്ന അടുക്കളയുടെ സ്ഥാനം. സമയമോ അതില്‍ കൂടുതലോ സമയം ചിലവഴിക്കുന്ന അടുക്കളയ്ക്ക് സ്ഥാനവും, അളവും വാസ്തുശാസ്ത്രമനുസരിച്ച് ചെയ്യുന്നത് ആരോഗ്യവും, സ്വസ്ഥതയും, സമാധാനവും തരുന്നതാണ്. ഭൂമിയില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിക്കും ഊര്‍ജ്ജം ലഭിക്കുന്നത് സൂര്യനില്‍ നിന്നാണ് എന്ന സങ്കല്‍പത്തില്‍ ചിന്തിച്ചാല്‍ ഓരോ ദിക്കുകളുടെയും പ്രാധാന്യം നമുക്ക് മനസ്സിലാവുന്ന ഒന്നാണ്.
വാസ്തു ശാസ്ത്രത്തില്‍ അടുക്കളയുടെ സ്ഥാനം വടക്കിനിയിലോ, കിഴക്കിനിയിലോ ആണ് വേണ്ടത് എന്ന് പറയുമ്പോള്‍ വടക്കുനിന്നോ, കിഴക്കുനിന്നോ ഉള്ള വെളിച്ചവും, വായു സഞ്ചാരവും അടുക്കളയിലേക്ക് ലഭിക്കുന്നത് നല്ലതാണ് എന്ന ഒരു വിഷയവും പ്രധാനമാണ്.
അടുക്കളയുടെ സ്ഥാനത്തെപ്പറ്റി വിശദമായി പറയുകയാണെങ്കില്‍, ഗൃഹത്തിന്റെ വടക്കുവശത്ത് മദ്ധ്യഭാഗത്ത് വരുന്ന മുറിയുടെ സ്ഥാനത്തോ, വടക്കു പടിഞ്ഞിറെമൂലയായ വായുകോണിലോ, വടക്കുകിഴക്കെ മൂലയായ ഈശാനകോണിലോ, കിഴക്കുവശത്ത് മദ്ധ്യഭാഗത്ത് വരുന്ന മുറിയുടെ സ്ഥാനത്തോ, തെക്കുകിഴക്കെമൂലയായ അശ്നികോണിലോ അടുക്കളയ്ക്ക് സ്ഥാനം കല്‍പിക്കുന്നതും നിര്‍മിക്കുന്നതും ശാസ്ത്രാനുയോജ്യമാണ്.
പഞ്ചഭൂതങ്ങളില്‍ വായുവിന്റെയും, അഗ്‌നിയുടെയും, ജലത്തിന്റെയും സഹായത്തോടുകൂടി മാത്രമേ ഭക്ഷണം പാകം ചെയ്യുക എന്ന കര്‍മ്മം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ട് തന്നെയായിരിക്കാം ഭക്ഷണം പാകം ചെയ്യേണ്ടതായ അടുക്കളയുടെ സ്ഥനാം വടക്കുപടിഞ്ഞാറെ മൂലയായ വായുകോണിലും വടക്കുകിഴക്കെ മൂലയായ ജലത്തിന്റെ സ്ഥാനത്തും തെക്കു കിഴക്കെ മൂലയായ അഗ്‌നികോണിലും ആകാം എന്ന് ശാസ്ത്രം നമുക്ക് മനസ്സിലാക്കിത്തരുന്നത്.
അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നത് കിഴക്ക് തിരിഞ്ഞ് നിന്നോ അല്ലെങ്കില്‍ വടക്ക് തിരിഞ്ഞ് നിന്നോ ചെയ്യുന്നതാണ് ഉത്തം. അടുക്കള ശാസ്ത്രമനുസരിച്ചുള്ള സ്ഥാനത്ത് ക്രമീകരിച്ച് കഴിഞ്ഞാല്‍, അടുക്കളക്കുള്ളില്‍ പിറന്ന ഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേകമായി ഒരു സ്ഥലം പറയേണ്ട ആവശ്യമില്ല.
അടുക്കളയുടെ സ്ഥാനം വടക്കുപടിഞ്ഞാറെ മൂലയായ വായുകോണില്‍ ക്രമീകരിക്കുമ്പോള്‍, വടക്കു പടിഞ്ഞറെ മൂലയില്‍ രണ്ടാമത്തെ അടുക്കളയായ വര്‍ക്ക് ഏരിയ കൊടുക്കുകയും അതിന് ഒരു വശത്ത് പ്രധാന അടുക്കള വരുന്നവിധം ചെയ്യുന്നത് ഉത്തമമല്ല. അതുകൊണ്ട് തന്നെ പ്രധാന അടുക്കള വടക്കുപടിഞ്ഞാറ് വശത്ത് കൊടുക്കുകയും, അതിന്റെ പടിഞ്ഞാറ് വശത്തായി രണ്ടാമത്തെ അടുക്കളായ വര്‍ക്ക്ഏരിയ വരുന്ന വിധമാണ് ചെയ്യേണ്ടത്.
അടുക്കളയുടെ സ്ഥാനം തെക്കുകിഴക്കെ മൂലയായ അഗ്‌നികോണില്‍ ക്രമപ്പെടുത്തുമ്പോള്‍ രണ്ടാമത്തെ അടുക്കള തെക്കുകിഴക്കേമൂലയില്‍ വരുന്നതും, അതിന്റെ പടിഞ്ഞാറ് വശത്ത് അടുക്കള വരുന്നതും ഉത്തമം അല്ലാത്തതിനാല്‍, പ്രദാന അടുക്കള തെക്കുകിഴക്കെ ഭാഗത്ത് കൊടുക്കുന്നതിന് ശേഷം, അതിന്റെ തെക്കുവശത്ത് രണ്ടാമത്തെ അടുക്കളയായ വര്‍ക്ക് ഏരിയ വരുത്തുന്നവിധമാണ് ചെയ്യേണ്ടത് എന്നതും എടുത്തുപറയേണ്ടതാണ്.