വീട്ടില്‍ വ്യത്യസ്തമായ ബുക്ക് ഷെല്‍ഫുകള്‍ ഒരുക്കാം

Malayalilife
വീട്ടില്‍ വ്യത്യസ്തമായ ബുക്ക് ഷെല്‍ഫുകള്‍ ഒരുക്കാം

വീടുകളില്‍ പുസ്തകങ്ങള്‍ വയ്ക്കാന്‍ പല തരത്തിലുളള ഷെല്‍ഫുകളാണ് ഒരുക്കാറുളളത്. വീട്ടില്‍ നടത്തുന്ന ഒരുക്കങ്ങളെല്ലാം മുതിര്‍ന്നവരുടെയും കുട്ടികളുടെ.യും ഇഷ്ടത്തിന് അനുസരിച്ച് ആയിരിക്കും. പല തരത്തിലെ ഷെല്‍ഫുകള്‍ ഡിസൈന്‍ ചെയ്യാന്‍ സാധിക്കും. നമ്മുടെ സ്വഭാവത്തിനും എളുപ്പത്തിനും അനുസരിച്ചായിരിക്കണം പുസ്തക ഷെല്‍ഫുകളും ഒരുക്കേണ്ടത്. വ്യത്യസ്ത തരത്തിലെ ഷെല്‍ഫുകളെക്കുറിച്ച് അറിയാം. 

ഡൌണ്‍ ഷെല്‍ഫ്

ഇടയ്ക്കിടെ സാധനങ്ങള്‍ സ്ഥലം മാറ്റി വയ്ക്കുന്ന സ്വഭാവം ഉണ്ടോ നിങ്ങള്‍ക്ക്. അങ്ങനെ ഉള്ളവര്‍ക്ക് പറ്റിയതാണ് ഈ ബുക്ക് ഷെല്‍ഫ്. വേണമെന്ന് തോന്നുമ്പോള്‍ എടുത്തു മാറ്റം എവിടേക്കും.

ഫ്ളോട്ടിങ് ബുക്ക് ഷെല്‍ഫ്

വീട്ടില്‍ കുറച്ചു സ്ഥലമേ ഉള്ളവര്‍ക്ക് ഉള്ള പുസ്തകങ്ങള്‍ ഇത് പോലെ സൂക്ഷിച്ചു വയ്ക്കാം. ചുവരില്‍ ഒരല്‍പം സ്ഥലം കൊടുത്താല്‍ ആളവിടെ ഒതുങ്ങി ഇരുന്നോളും. നിങ്ങളുടെ സ്ഥലപരിമിതിക്ക് പറ്റിയ മോഡല്‍ ആണിത്.

ലാഡര്‍ ബുക്ക് ഷെല്‍ഫ്

ഏണി കണ്ടിട്ടുണ്ടല്ലോ, അത് തന്നാണ് നമ്മുടെ ലാഡര്‍ ബുക്ക് ഷെല്‍ഫ്. സംഗതി സിമ്പിള്‍ ആണ്. എന്നാല്‍ കാണുന്നവര്‍ക്ക് നല്ലൊരു കൗതുകം ആണ് ലാഡര്‍ ബുക്ക് ഷെല്‍ഫ്. ഇതിനിടെ ഒരു ചെറിയ ഡെസ്‌ക് കൂടെ അറേഞ്ച് ചെയ്താല്‍ വായിക്കാന്‍ വേറെ ഇടം നോക്കേണ്ട.

Read more topics: # variety bookshelf designs
variety bookshelf designs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES