ഒരു വീട്ടിലെ എല്ലാവരും ഒത്തു കൂടുന്ന ഒരു സ്ഥലമാണ് ഊണുമേശ .അവിടെ വളരെ പോസറ്റീവ് എനര്‍ജി കിട്ടുന്ന തരത്തിലുളള വര്‍ക്കുകളായിരിക്കണം ചെയ്യേണ്ടത് .ഒന്നും വാരി വലിച്ച് ഇടരുത് .ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് ഊണുമുറി നമുക്ക് മനോഹരമാക്കാം
മുറിയിലെ ലൈറ്റിംഗ് മാറ്റുമ്പോള്‍ തന്നെ ഒരു വ്യത്യാസം അനുഭവപ്പെടാം.ഒരു സ്റ്റെമെന്റ് ലൈറ്റിംഗ് സ്‌പേസ് ഡൈനിങ്ങ് റൂമില്‍ നല്‍കുമ്പോള്‍ ആകര്‍ഷണീയമായ ഒരു പ്രകാശം അവിടെ കിട്ടും.
വെള്ള പേപ്പര്‍ കൊണ്ട് ഒരു വശത്തെ ഭിത്തി മാത്രം ഹൈ ലൈറ്റ് ചെയ്താല്‍ അതി മനോഹരമായി ഒരു വ്യത്യസ്ത ലുക്ക് ആയിരിക്കും ലഭിക്കുക.
കുട്ടിക്കാലത്തെ ഫോട്ടോകളോ കുടുംബ ഫോട്ടോയോ ഉണ്ടെങ്കില്‍ ഡൈനിങ്ങ് റൂമില്‍ അലങ്കരിക്കുന്നത് മനോഹരമായിരിക്കും.
ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഉണ്ടെങ്കില്‍ ഡൈനിങ്ങ് റൂമിനു ഒരു പച്ചപ്പ് ലഭിക്കുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യാം.
വീട് പണികഴിപ്പിക്കുമ്പോള്‍ തന്നെ കാറ്റും വെളിച്ചവും കിട്ടുന്നിടത്ത് മുറി പണിയുക