വാതില്‍ പൂര്‍ണമായും തുറക്കാന്‍ സാധിക്കാത്തത് വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.വാതില്‍ തുറക്കുമ്പോള്‍ മനസിന് സന്തോഷം നല്‍കുന്ന എന്തെങ്കിലും സാധനങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. ഫോട്ടോകളൊ ഫ്ലവര്‍വേസുകളോ വയ്ക്കാം. ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്. അതുപോലെ അക്വേറിയവും വാസ്തു പ്രകാരം ബെഡ്റൂമില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല. നീല, പച്ച, പിങ്ക് നിറങ്ങള്‍ ബെഡ്റൂമില്‍ അടിയ്ക്കുന്നതാണ് നല്ലത്. ഇത് ഭംഗി മാത്രമല്ല, വാസ്തു പ്രകാരം നല്ലതാണ്.
ബെഡ്റൂമില്‍ കട്ടില്‍ മരത്തിന്റേതാണ് നല്ലത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനുള്ള അറകള്‍ വാസ്തു പ്രകാരം നല്ലതല്ല. കട്ടില്‍ തെക്കുപടിഞ്ഞാറായി ക്രമീകരിക്കണം. കണ്ണാടി കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കിടക്കുമ്പോള്‍ പ്രതിബിംബം കാണത്തക്ക വിധത്തില്‍ യാതൊരു കാരണവശാലും കട്ടില്‍ ഇടരുത്. രാത്രി നേരത്ത് കണ്ണാടി തുണി കൊണ്ടു മൂടിയിടണം. ടെലിവിഷന്‍ അടക്കമുള്ള ഇലക്ട്രിക് സാധനങ്ങള്‍ കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുകയാണ് നല്ലത്.