വീടുകള്‍ മനോഹരമാക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ് . അത്തരത്തില്‍ ആകര്‍ഷകമാക്കുമ്പോള്‍ വീട്ടിലേക്ക് കയറിവരുന്ന ഏതൊരാളുടെയും ദ്യഷ്ടി ആദ്യം പതിക്കുന്നത് വിശ്രമമുറിയുടെ ഭംഗിയിലേക്കും സോഫയിലേക്കുമായിരിക്കും . വീട്ടിലെ ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ അല്‍പം ചെലവുകൂടുന്നത് സോഫയെങ്കിലും സൂക്ഷിച്ച് വാങ്ങുകയാണെങ്കില്‍ കുറച്ച് അധികം വര്‍ഷം കൂടി ഉപയോഗിക്കാം എന്ന പ്രത്യേകതയും നിലനില്‍ക്കുന്നുണ്ട് .
ഭംഗിയുടെ കാര്യത്തില്‍ മാത്രമല്ല അത് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട് . ഉപയോഗത്തിക്കുന്നതിനും മുഖ്യ പരിഗണന നല്‍കണം . മുറിയുടെ ക്രമീകരണത്തിനും നിറത്തിനും ഇണങ്ങുന്നതാണോയെന്നും വാങ്ങുന്നതിന് മുന്നേ ശ്രദ്ധിക്കണം . വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സോഫ സെറ്റുകള്‍ മുതല്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റുകള്‍ക്ക് വരെ ഉപയോഗിക്കുന്ന ട്രന്‍ഡി സിംഗ്ള്‍ സോഫകള്‍ വരെ ഇന്ന് വിപണിയില്‍ ഉണ്ട് .
റൂമിന്റെ പ്രധാന ആകര്‍ഷണമാകുക എന്നത് സ്‌റ്റൈലന്‍ സോഫയാണ് . മൃദുലമായ കുഷനോടു കൂടിയ സോഫയുടെ ബാലന്‍സിങ്ങിനായി ചെറു പില്ലോകള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ് . വിശാലമായ ലിവിങ് റൂമാണ് വീടുകള്‍ക്ക് എങ്കില്‍ സോഫകള്‍ ചേര്‍ത്തിട്ട് സ്ഥലം വേര്‍തിരിക്കാവുന്നതാണ് .