വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണ് ഇതിനു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് വളരെ ആഘോഷപൂര്‍വ്വം നടത്താറുണ്ട്.ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി
മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്.
തൃക്കാര്‍ത്തിക ദിനത്തില്‍ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ്
വിശ്വാസം. ഇത്തവണ ദേവിക്ക് ഏറെ പ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തില്‍ തൃക്കാര്‍ത്തിക വരുന്നതിനാല്‍ ദേവീക്ഷേത്രങ്ങളില്‍ നാരങ്ങാവിളക്ക്,നെയ്വിളക്ക് എന്നിവ സമര്‍പ്പിക്കുന്നതും ശ്രേഷ്ഠമാണ്. മനസ്സിലെ മാലിന്യങ്ങള്‍
നീക്കി കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നതാണ് തൃക്കാര്‍ത്തികവ്രതം.
വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അന്ന് മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ മനോഹരമായ ദൃശ്യമാണ്.