തേപ്പുപെട്ടിയിൽ ഉണ്ടാവുന്ന കരിഞ്ഞ പാടുകൾ നീക്കാൻ ശ്രമിച്ചിട്ടും പരാചയപെടുന്നോ. പല മാർഗങ്ങളും ഇത് നീക്കം ചെയ്യാനായി പരീക്ഷിച്ചുമടുത്ത് ഒടുവിൽ തേപ്പുപെട്ടി തന്നെ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നവരും ഏറെയാണ്. ഏറെക്കാലം കഴിഞ്ഞാണ് ചിലർ പാടുകൾ പോലും ശ്രദ്ധിക്കുന്നത്. എന്നാൽ പിന്നെ അത് നീക്കം ചെയ്യാനുള്ള ബുദ്ധിമുട്ട് പറയുകയും ഏറെയാണ്. എന്നാൽ നിമിഷനേരം കൊണ്ട് തേപ്പുപെട്ടി പുതുപുത്തൻ പോലെ തിളങ്ങാനുള്ള ഒരു പോംവഴിയുമുണ്ട്.
ഈ സൂപ്പർ ടിപ്പ് സോഫി ഹിഞ്ച്ലിഫ് എന്ന യുവതിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രദ്ധനേടിയത്. തേപ്പുപെട്ടിയിലെ കരിഞ്ഞ പാടുകൾ
ഒരൊറ്റ പാരസിറ്റാമോൾ കൊണ്ട് അപ്രത്യക്ഷമാകുന്ന വിദ്യയാണ് ഇത്. ആദ്യപടി തേപ്പുപെട്ടി ചൂടാക്കുകയാണ്. തേപ്പുപെട്ടിയുടെ ചൂടായ ഭാഗത്ത് അതിനു ശേഷം ഒരു പാരസിറ്റാമോൾ ഗുളിക എടുത്ത് ട്വീസർ ഉപയോഗിച്ച് വൃത്താകൃതിയിൽ ഉരയ്ക്കുക. ഇത് തുടച്ചുനീക്കുന്നതിനൊപ്പം കരിഞ്ഞ പാടുകൾ അപ്പാടെ അപ്രത്യക്ഷമാകുമെന്ന് ഉറപ്പ്.
തേപ്പുപെട്ടി വൃത്തിയാക്കാനുള്ള ടിപ്സ് വിക്കി ഹോൾബറി എന്ന വനിതയാണ് ഫെയ്സ്ബുക് പേജിലൂടെ ആവശ്യപ്പെട്ടത്. ഏറ്റവും എളുപ്പമുള്ളതും പരിചിതമല്ലാത്തതും എന്നാൽ പണച്ചെലവ് തീരെ കുറഞ്ഞതുമായ മാർഗ്ഗം എന്ന തരത്തിൽ പല ടിപ്സുകളും ആളുകൾ നിർദ്ദേശിച്ചെങ്കിലും പാരസിറ്റാമോൾ ഉപയോഗിച്ചുകൊണ്ടുള്ള വിദ്യ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
വിക്കി പേജിലൂടെ ഈ മാർഗം പരീക്ഷിച്ച് ഫലം കണ്ടതിന്റെ സന്തോഷവും പങ്കുവെച്ചിട്ടുണ്ട്. ടിപ്സ് പങ്കുവച്ചവർക്ക് ഇവർ നന്ദിയും അറിയിക്കുന്നുണ്ട്.