വീടിന്റെ ഇന്റീരിയര്‍ പോലെ തന്നെ എക്‌സ്റ്റീരിയറിനും കരുതല്‍ കൊടുക്കണം. പ്രത്യേകിച്ചും മഴക്കാലത്താണ് വീടിന്റെ പുറത്തെ ഭംഗിയും വ്യത്തിയുമൊക്കെ സൂക്ഷിക്കേണ്ടത്. വീട്ടിലെ കളകളും ഡ്രൈയ്‌നേജുമൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
കളകള്‍ മുളച്ചുതുടങ്ങുമ്‌ബോള്‍ തന്നെ വേരോടെ പറിച്ചുകളയുകയെന്നതാണ് നല്ലത്. മഴക്കാലം തുടങ്ങുന്നതിന് മുമ്പായി പുല്‍ത്തകിടികള്‍ പരമാവധി പറ്റെ വെട്ടിയൊതുക്കി നിര്‍ത്തുന്നതാണ് കളകളെ പ്രതിരോധിക്കാനുള്ള ഏറ്റവും സ്വാഭാവികമായ പ്രതിവിധി.
പുല്‍ത്തകിടികളില്‍ നിന്ന് വെള്ളംവാര്‍ന്നുപോകുന്ന ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തണം.
മഴക്കാലത്തിന് മുമ്പായി തന്നെ ചെടികള്‍ വെട്ടിയൊതുക്കി നിര്‍ത്തണം. അല്ലാത്തപക്ഷം ചെടികള്‍ ക്രമാതീതമായി വളര്‍ന്ന് എക്സറ്റീരിയറിന്റെ ഭംഗിക്ക് അനുയോജ്യമല്ലാത്ത വിധത്തില്‍ കാടുപോലെയാകാന്‍ സാധ്യതയുണ്ട്.
പതിനഞ്ച് അടി ഉയരത്തിലേക്ക് എക്സ്റ്റീരിയറിലെ വലിയ മരങ്ങളെ വളരാന്‍ അനുവദിക്കരുത്. നമുക്ക് സ്വന്തമായി ഫലങ്ങളും മറ്റും ശേഖരിക്കാനും ലാന്‍ഡ്സ്‌കേപ്പിന്റെ പരിധിയില്‍ തണലൊരുക്കാനും ഇത്തരത്തില്‍ ഉയരം ക്രമീകരിക്കുന്നത് സഹായിക്കും.
വെര്‍ട്ടിക്കള്‍, ഹൊറിസോണ്ടല്‍ പര്‍ഗോളകളുടെ റൂഫ്ഗാര്‍ഡന്‍ എക്സ്റ്റീരിയര്‍ ഭംഗിക്കായി ക്രമീകരിക്കാറുണ്ട്. ചിലര്‍ ഭിത്തിയിലും വീടിന്റെ മേല്‍ക്കൂരയില്‍ പടര്‍ന്നു കയറുന്ന ചെടികളും ഉപയോഗിക്കാറുണ്ട്. മഴക്കാലമാകുന്നതോടെ ഇവയെല്ലാം ഭംഗിയായി വെട്ടിയൊതുക്കി നിര്‍ത്താന്‍ ശ്രദ്ധിക്കണം.
മഴക്കാലം പുഴുക്കളെയും മറ്റു കീടങ്ങളെയും സംബന്ധിച്ച് സുവര്‍ണ്ണകാലമാണ്. ചെടികളുടെയും പുല്ലുകളുടെയുമെല്ലാം ഇടയില്‍ ഇവ ഉണ്ടാകും
മഴ മാറി നില്‍ക്കുന്ന സമയം നോക്കി ആഴ്ചയില്‍ ഒരുദിവസം മാരകമല്ലാത്ത കീടനാശിനികള്‍ സ്പ്രേ ചെയ്യുന്നത് നന്നായിരിക്കും. മേല്‍ക്കൂരയിലേക്ക് പടര്‍ത്തിവിടുന്ന വള്ളിച്ചെടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ മഴക്കാലത്ത് നല്‍കേണ്ടതുണ്ട്. ശരിയായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ചെറിയന്‍പുഴുക്കള്‍ പോലുള്ള ചേക്കേറാനും പെരുകാനുമുള്ള സാധ്യത കൂടുതലാണ്.
മഴക്കാലത്ത് ടൈലുകളില്‍ നിന്നും പുറത്തേക്കും ടൈലുകള്‍ക്കിടയിലൂടെ ഭൂമിയിലേക്കും ജലം കൃത്യമായി വലിഞ്ഞ് പോകുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ക്ടെ്ടി നില്‍ക്കുന്ന വെളളം വീടിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും