വീടുകളിൽ പുസ്തകങ്ങൾ വയ്ക്കാൻ പല തരത്തിലുളള ഷെൽഫുകളാണ് ഒരുക്കാറുളളത്. വീട്ടിൽ നടത്തുന്ന ഒരുക്കങ്ങളെല്ലാം മുതിർന്നവരുടെയും കുട്ടികളുടെ.യും ഇഷ്ടത്തിന് അനുസരിച്ച് ആയിരിക്കും. പല തരത്തിലെ ഷെൽഫുകൾ ഡിസൈൻ ചെയ്യാൻ സാധിക്കും. നമ്മുടെ സ്വഭാവത്തിനും എളുപ്പത്തിനും അനുസരിച്ചായിരിക്കണം പുസ്തക ഷെൽഫുകളും ഒരുക്കേണ്ടത്. വ്യത്യസ്ത തരത്തിലെ ഷെൽഫുകളെക്കുറിച്ച് അറിയാം.
ഡൌൺ ഷെൽഫ്
ഇടയ്ക്കിടെ സാധനങ്ങൾ സ്ഥലം മാറ്റി വയ്ക്കുന്ന സ്വഭാവം ഉണ്ടോ നിങ്ങൾക്ക്. അങ്ങനെ ഉള്ളവർക്ക് പറ്റിയതാണ് ഈ ബുക്ക് ഷെൽഫ്. വേണമെന്ന് തോന്നുമ്പോൾ എടുത്തു മാറ്റം എവിടേക്കും.
ഫ്ളോട്ടിങ് ബുക്ക് ഷെൽഫ്
വീട്ടിൽ കുറച്ചു സ്ഥലമേ ഉള്ളവർക്ക് ഉള്ള പുസ്തകങ്ങൾ ഇത് പോലെ സൂക്ഷിച്ചു വയ്ക്കാം. ചുവരിൽ ഒരൽപം സ്ഥലം കൊടുത്താൽ ആളവിടെ ഒതുങ്ങി ഇരുന്നോളും. നിങ്ങളുടെ സ്ഥലപരിമിതിക്ക് പറ്റിയ മോഡൽ ആണിത്.
ലാഡർ ബുക്ക് ഷെൽഫ്
ഏണി കണ്ടിട്ടുണ്ടല്ലോ, അത് തന്നാണ് നമ്മുടെ ലാഡർ ബുക്ക് ഷെൽഫ്. സംഗതി സിമ്പിൾ ആണ്. എന്നാൽ കാണുന്നവർക്ക് നല്ലൊരു കൗതുകം ആണ് ലാഡർ ബുക്ക് ഷെൽഫ്. ഇതിനിടെ ഒരു ചെറിയ ഡെസ്‌ക് കൂടെ അറേഞ്ച് ചെയ്താൽ വായിക്കാൻ വേറെ ഇടം നോക്കേണ്ട.