Latest News

സിങ്കിലെ കെട്ടി നില്‍ക്കുന്ന വെളളത്തിന് പരിഹാരം

Malayalilife
 സിങ്കിലെ കെട്ടി നില്‍ക്കുന്ന വെളളത്തിന് പരിഹാരം

അടുക്കളിയിലെയും ബാത്തറൂമിലെയും സിങ്ക് അടഞ്ഞുപോകുന്നതും വെളളം കെട്ടി നില്‍ക്കുന്നതും പലപ്പോഴും കാണാം. എന്നാല്‍ അതിന് ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. 

തുണി തൂക്കിയിടാന്‍ ഉപയോഗിക്കുന്ന കൊളുത്ത് 

.സാധാരണ ഉപയോഗിക്കാറുള്ള ഒരു തുണിക്കൊളുത്ത് എടുത്ത് കഴിയുന്നിടത്തോളം അതിനെ നിവര്‍ത്തുക. ഒരു ചെറിയ കൊളുത്ത് രൂപപ്പെടുന്നതിനുവേണ്ടി ഒരറ്റം വളയ്ക്കുക. ഓവിന്റെ വായ്ഭാഗത്തുകൂടി അതിനെ ഉള്ളിലേക്ക് കടത്തി കൊളുത്തിവലിക്കുക.

അങ്ങനെ എല്ലാ തരത്തിലുള്ള മുടിക്കെട്ടുകളെയും കട്ടകെട്ടിയിരിക്കുന്ന മറ്റ് വസ്തുക്കളെയും വലിച്ച് പുറത്താക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കളെ വലിച്ച് പുറത്തേയ്ക്കെടുക്കുവാനാണ് ശ്രമിക്കേണ്ടത്, അവയെ അകത്തേക്ക് തള്ളിവിടുകയല്ല വേണ്ടതെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. ചെയ്ത് കഴിയുമ്പോള്‍, ചൂടുവെള്ളം അതിലൂടെ ഒഴുക്കിവിടുക. കൂടുതല്‍ നന്നായി വൃത്തിയാക്കുവാന്‍ അത് സഹായിക്കും.

അപ്പക്കാരവും വിനാഗിരിയും


ഒരു കപ്പിന്റെ മൂന്നിലൊന്നളവിന് അപ്പക്കാരവും (ബേക്കിംഗ് സോഡ), അതേ അളവിന് വിനാഗിരിയും ഒരു പാത്രത്തില്‍ എടുത്ത് ഒരുമിച്ച് കലര്‍ത്തുക. അപ്പോള്‍ത്തന്നെ അത് നുരഞ്ഞുപൊന്താന്‍ തുടങ്ങും, ഒട്ടും സമയംകളയാതെ ഉടന്‍തന്നെ അതിനെ അടഞ്ഞിരിക്കുന്ന ഓവിലേക്ക് ഒഴിക്കുക.

നുരയുന്ന ഈ പ്രക്രിയ പൈപ്പില്‍ അടിഞ്ഞുകൂടിയിരിക്കുന്ന രോമക്കെട്ടുകളെയും, അഴുക്കുകളെയും, പാഴ്വസ്തുക്കളെയും നീക്കംചെയ്യുവാന്‍ സഹായിക്കും. ഒരുമണിക്കൂറോളം അങ്ങനെ വിട്ടേക്കുക, അല്ലെങ്കില്‍ രാത്രിമുഴുവന്‍ അങ്ങനെയായിരിക്കട്ടെ. തുടര്‍ന്ന് ചൂടുവെള്ളം ഒഴുക്കിവിടുക. മറ്റൊരു രീതിയിലും ഇങ്ങനെ ചെയ്യാം. ആദ്യം അപ്പക്കാരത്തെ ഓവിലേക്ക് കഴിയുന്നിടത്തോളം കുത്തിനിറയ്ക്കുക, തുടര്‍ന്ന് വിനാഗിരി അതിലൂടെ ഒഴിക്കുക.

തിളയ്ക്കുന്ന വെള്ളം
ഇതിനെക്കാള്‍ എളുപ്പമാര്‍ന്ന മറ്റ് പൊടിക്കൈകളൊന്നും ഇല്ലതന്നെ. ഒരു കെറ്റിലോ മറ്റോ എടുത്ത് അതില്‍ കൊള്ളുന്ന അത്രയും വെള്ളം തിളപ്പിക്കുക.ഇനി മൂന്ന് ഘട്ടങ്ങളായി ഓവിനുള്ളിലേക്ക് ഒഴിക്കുക. ഓരോ ഘട്ടത്തിലും ഏതാനും സെക്കന്റുകള്‍ ചൂടുവെള്ളത്തിന് ഓവിനുള്ളില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ സൗകര്യമുണ്ടാകണം. ഓവുനാളിയെ വൃത്തിയാക്കുവാനുള്ള ഏറ്റവും എളുപ്പവും വേഗത്തില്‍ ചെയ്യുവാനാകുന്നതുമായ മാര്‍ഗ്ഗം ഇതാണ്.


കോസ്റ്റിക് സോഡ


കയ്യുറ ധരിക്കുകയും കണ്ണിന് വേണ്ടത്ര സംരക്ഷണം കൈക്കൊള്ളുകയും ചെയ്യുക. സോഡിയം ഹൈഡ്രോക്സൈഡ് എന്ന് അറിയപ്പെടുന്ന കോസ്റ്റിക് സോഡയ്ക്ക് മോശമായ തരത്തില്‍ പൊള്ളലേല്പിക്കാന്‍ കഴിയും. നിങ്ങളുടെ ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍നിന്ന് ഇത് ലഭ്യമാകും. പക്ഷേ, കൈകാര്യം ചെയ്യുമ്പോള്‍ നല്ല കരുതലുണ്ടായിരിക്കണം. ഒരു ബക്കറ്റില്‍ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക.

അതില്‍ 3 കപ്പ് കോസ്റ്റിക് സോഡ ചേര്‍ക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. നുരയുവാനും ചൂടാകാനും ആരംഭിക്കും. അടഞ്ഞുപോയ ഓവിലേക്ക് അതിനെ ഒഴിക്കുക. ഇനി 20-30 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. അതിനുശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക. വേണമെങ്കില്‍ ഈ പ്രക്രിയ ആവര്‍ത്തിച്ച് ചെയ്യുക.

Read more topics: # solution for water filled sinks
solution for water filled sinks

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES