മുഴുകിയിരിക്കുന്നവരാണ്.അവര്‍ക്കിഷ്ടപ്പെട്ട അമാനുഷിക കഥാപാത്രങ്ങളുടെയോ പ്രിന്‍സസിന്റെയോ ഒക്കെ തീമില്‍ ബെഡ്റൂം ഡിസൈന്‍ ചെയ്യാവുന്നതാണ്. ഫര്‍ണിച്ചറും കര്‍ട്ടനുകളും തുടങ്ങി എല്ലാ ആക്സസറികളും പരിഷ്‌കരിച്ച് വെറൈറ്റിയായി അവതരിപ്പിക്കാം
ചുവരുകള്‍ക്ക് നിറം നല്‍കുമ്പോള്‍ കുട്ടികളെ അലോസരപ്പെടുത്തുന്ന കടും വര്‍ണ്ണങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ക്കിഷ്ട്ടപ്പെടുന്ന രീതിയില്‍ ഒന്നിലധികം നിറങ്ങള്‍ ചുവരുകളില്‍ കൊടുക്കാം.നിറങ്ങളില്‍ മഞ്ഞ ഇളം പച്ച ഫ്ലൂറസന്റ് നിറങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നു. മനോഹരമായ ചിത്രങ്ങള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവ ചുമരുകളെ അലങ്കരിക്കട്ടെ. പ്രത്യേകം പഠനമുറി ഇല്ലെങ്കില്‍ പഠിനമേശയും മറ്റും വരുന്ന ഏരിയായില്‍ ചിത്രങ്ങളും മറ്റും ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം. കഴുകി വൃത്തിയാക്കാവുന്ന വിധത്തിലുള്ള പെയ്ന്റുകള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.കുട്ടികള്‍ക്ക് എഴുതുവാനും വരക്കാനും ഒരു ബോര്‍ഡ് ചുവരില്‍ ഫിക്സ്ചെയ്ത് കൊടുക്കാവുന്നതാണ്.
കസാരകള്‍, കട്ടിലുകള്‍ എന്നിവ ഉയരം കുറഞ്ഞതും അപകടം വരുത്താന്‍ സാധ്യതകുറാഞ്ഞതുമായ തരത്തില്‍ ഉള്ളവ ആയിരിക്കണം. അവക്കും ആകര്‍ഷകമായ നിറങ്ങള്‍ നല്‍കാം. കമ്പ്യൂട്ടര്‍ കുട്ടികളുടെ മുറിയില്‍ നിന്നും മറ്റീവ്ക്കുന്നതാകും ഉചിതം. നിര്‍ബന്ധമാണെങ്കില്‍ ഇന്റര്‍നെറ്റ് ഗെയിംസ് സി.ഡി. ഫ്ലോപ്പി എന്നിവ നിങ്ങളുടെ അനുമതിയോടെ മാത്രം ഉപയോഗിക്കത്തക്ക വിധത്തില്‍ സെറ്റിങ്ങ്സുകള്‍ ക്രമീകരിച്ചിരിക്കണം.വസ്ത്രങ്ങള്‍ കളിപ്പാട്ടങ്ങള്‍ എന്നിവ വെക്കുവാന്‍ പ്രത്യേകം ഷെല്‍ഫുകള്‍ നല്‍കാം. അഴുക്കായ വസ്ത്രങ്ങള്‍ ഇടുവാന്‍ ബാസ്കറ്റുകള്‍ നല്‍കാം.റ്റോയ്‌ലറ്റ് എപ്പോഴും വൃത്തിയായി ഇരിക്കുവാന്‍ ശ്രദ്ധിക്കണം. സ്കൂള്‍ബാഗ് മറ്റ് പഠനോപകരണങ്ങള്‍ എന്നിവ അലസമായി വലിച്ചിടാതിരിക്കുവാന്‍ അവ വെക്കുവാനും ഉള്ള സംവിധാനം ഒരുക്കുന്നത് നല്ലതാണ്. ഒന്നിലധികം പേര്‍ ഒരു മുറി ഉപയോഗിക്കുന്നു എങ്കില്‍ പ്രത്യേകം കട്ടിലും മേശയും മറ്റും നല്‍കേണ്ടതാണ്.