വീടിന്റെ നാല് മൂലകളിലും ടോയ്ലറ്റ് വരുന്നത് നല്ലതല്ല. പുരയിടത്തിന്റെ നാല് കോണുകള്‍ ടോയ്ലറ്റിനായി ഉപയോഗിക്കരുത്. കോണുകള്‍ നാലും ശുദ്ധിയായി സൂക്ഷിക്കേണ്ടതിനാലാണ് ശാസ്ത്രം ഇപ്രകാരം പറയുന്നത്. ടോയ്ലറ്റ് വരാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ഒന്നുംതന്നെ സെപ്റ്റിക് ടാങ്കും വരാന്‍ പാടില്ല.
കന്നിമൂലയിലും, അഗ്നികോണിലും, ഈശാനകോണിലും , വായുകോണിലും നിര്‍മ്മിച്ചിരിക്കുന്ന ടോയ്ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ ശാസ്ത്രവിധി അനുസരിച്ച് മാറ്റിസ്ഥാപിക്കേണ്ടതാണ്. വീടിനുളളിലെ ടോയ്ലറ്റ് അശാസ്ത്രീയമാണ്. ടോയ്ലറ്റില്‍ നിന്ന് അണുക്കള്‍ വീടിനുളളിലേയ്ക്ക് വ്യാപിക്കാന്‍ ഇടയാകും. അതു തടയുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ അത്തരം ടോയ്ലറ്റുളള വീടുകളില്‍ ചെയ്യേണ്ടതാണ്.
മനുഷ്യന്റെ ആത്മീയവും ഭൗതികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ എല്ലാം തന്നെ വാസ്തു ശാസ്ത്രവിധി അനുസരിച്ച് ആകുന്നത് ഐശ്വര്യദായകമാണ്.
ഉദാഹരണം മനുഷ്യാലയം, ക്ഷേത്രം, പൂന്തോട്ടം, തടാകം, കിണര്‍, ജലാശയങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ചിരകാലം നിലനില്‍ക്കേണ്ട ഹര്‍മ്മ്യങ്ങള്‍, ലൗകിക ആവശ്യങ്ങള്‍ക്കുളള ആലയങ്ങള്‍ തുടങ്ങിയവ എല്ലാം ഹര്‍മ്മ്യവസ്തുവിലും, വാഹനങ്ങള്‍ പോലുളളവ യാനവാസ്തുവിലും, ഇരിപ്പിടങ്ങള്‍, പീഠങ്ങള്‍ എന്നിവ ശയനവാസ്തുവിലും ഉള്‍പ്പെടുന്നു. ആയതിനാല്‍ മുകളില്‍പ്പറഞ്ഞ ഏതൊരു നിര്‍മ്മിയ്ക്കും ഒരു വാസ്തു വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ സ്വികരിക്കുന്നതാണ് നല്ലത്.
ഇനി വീടിന്റെ കന്നി മൂലയില്‍ അടുക്കള വന്നാല്‍, അറിയേണ്ടതെല്ലാം വീഡിയോയില്‍ നിന്നും കണ്ടു മനസിലാക്കാം. ഉപകാരപ്രദം എന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.