മഴക്കാലത്താണ് ഇഴ ജന്തുക്കളെയും പ്രാണികളെയും പുഴക്കളെയുമെല്ലാം വളരെയധികം പേടിക്കേണ്ടത്. വീടിനു പുറത്തും വീടിനുളളിലും പാമ്പുകള്‍ വരാനുളള സാധ്യത വളരെ കൂടുതലാണ്. കൂടുതല്‍ ഈര്‍പ്പമുളള വീടുകളിലാണ് പേടിക്കേണ്ടത്. എന്നാല്‍ മഴക്കാലത്ത് പുറത്തിറങ്ങുന്ന പാമ്പുകള്‍പല സ്ഥലങ്ങളിലും ഒളിച്ചിരക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വീടനുളളിലും പുറത്തും ജാഗ്രത അത്യാവശ്യമാണ്. പാമ്പുകള്‍ കയറിയിരിക്കാനും ഏറെ അപകടസാധ്യത ഉളളതുമായ ചില സ്ഥലങ്ങള്‍ അറിയാം.
ഷൂവിനുള്ളില്‍
മഴക്കാലത്ത് ചൂട് തേടിയെത്തുന്ന പാമ്പുകളില്‍ പലതും ഷൂവിനുള്ളില്‍ ഒളിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഷൂ എടുക്കുന്നതിന് മുമ്പ് നന്നായി കുടഞ്ഞ് അവയുടെ അകം പരിശോധിച്ച ശേഷം ഇടുന്നത് അപകടം ഒഴിവാക്കും..
വാഹനങ്ങളില്‍
വാഹനങ്ങളും മഴക്കാലത്ത് അഭയകേന്ദ്രമാക്കാറുണ്ട്. സ്‌കൂട്ടറിലും കാറിലുമൊക്കെ കയറിയിരിക്കുന്ന പാമ്പുകളെ പലപ്പോഴും പെട്ടെന്ന് ശ്രദ്ധിക്കാന്‍ കഴിയില്ല. വണ്ടി ധൃതിയില്‍ എടുത്തു പോകുംമുമ്പ് ന്നായി പരിശോധിച്ചതിനു ശേഷം മാത്രം കയറിയിരിക്കാം.
മുറ്റവും പരിസരവും വൃത്തിയാക്കുക
ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം. പാമ്പിന് വസിക്കാനുള്ള സാഹചര്യം വീടിനു സമീപത്ത് ഉണ്ടാകാതിരിക്കുകയാണ് പ്രധാനം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍, വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.
വെള്ളം കെട്ടിനില്‍ക്കുന്നത് തടയുക
വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിയ്ക്കരുത്. പൊതുവെ വെള്ളത്തിന്റെ സാന്നിദ്ധ്യം പാമ്പിനെ ആകര്‍ഷിക്കുന്നതാണ്. ചില പാമ്പുകള്‍വെള്ളത്തില്‍ തന്നെ ജീവിക്കുന്നതാണ്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലൊ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്.
വളര്‍ത്തുമൃഗങ്ങള്‍
പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകള്‍ വരുന്നത് പതിവാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.
പൊത്തുകള്‍ അടയ്ക്കുക
വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകള്‍ അടയ്ക്കുക. പൊത്തുകള്‍ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.