പഴയ വീടുകളൊക്കെ പൊളിച്ച് പുതിയ മോഡല്‍ വീടുകള്‍ വയ്ക്കുകയും അടിമുടി വീടുകള്‍ക്ക് മാറ്റം വരുത്തുകയുമൊക്കെയാണ് ഇന്ന് ആളുകള്‍ ചെയ്യാറുളളത്. എന്നാല്‍ പഴയ വീടുകള്‍ പുതുക്കി പണിയുമ്പോഴും അതിന് പഴയ തറവാടുകളുടെ മോഡല്‍ ടച്ച് നല്‍കാന്‍ ഇന്ന് എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ നാലു കെട്ട് മോഡല്‍ വീടുകള്‍ പണിയുമ്പോള്‍ എല്ലാവരും അതിന് പഴമയുടെ ടച്ച് നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ പഴയ മോഡലില്‍ പണിയുന്ന വീടുകളില്‍ തുളസിത്തറകളും ഉണ്ടാകാറുണ്ട്.
ഒരു ഗൃഹത്തിന്റെ ഐശ്വര്യമാണ് തുളസിത്തറകള്‍. ഭാരതത്തില്‍ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകള്‍ക്കും മാല കോര്‍ക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്‍ന്ന ദിവ്യസസ്യമായും തുളസിയെ കരുതുന്നു.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടത്. ഗൃഹത്തിന്റെ വലിപ്പവും മുറ്റത്തിന്റെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം.
തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. തുളസി സര്‍വ്വരോഗ സംഹാരിയായാണ് അറിയപ്പെടുന്നത്. ഈ ഔഷധസസ്യങ്ങളില്‍ തട്ടി തലോടി വീടിന്റെ ഉള്ളിലേക്ക് കയറുന്ന കാറ്റിന് വീടിനുള്ളില്‍ വസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാന പങ്കുണ്ട്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ.
തൂളസിത്തറയില്‍ കൃഷ്ണതുളസിയാണ് നടാന്‍ ഉത്തമം.തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. നാമം ജപിച്ചുകൊണ്ടായിരിക്കണം തുളസിയുടെ പരിസരത്തു ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്ക്കുന്നതും അനുകൂല ഫലങ്ങള്‍ നേടിത്തരും.