പഴയ ഫര്‍ണിച്ചറുകള്‍ വീടിന്റെ ഭംഗിക്ക് കോട്ടം തട്ടുന്നുണ്ടെന്ന് പറഞ്ഞ് മാറ്റി വാങ്ങാന്‍ പദ്ധതിയിടുന്നവരാണ് നിങ്ങള്‍ എങ്കില്‍ അത് ഒന്നുകൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു. പഴമ നിലനില്‍ക്കുന്ന ഫര്‍ണിച്ചറുകള്‍ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്.മരം കൊണ്ടുളള ഫര്‍ണിച്ചറുകളില്‍ ചിതല്‍ , പൊടി, അഴുക്ക് എന്നിവ വേഗം ഉണ്ടാകാന്‍ ഇടയുണ്ട്. കാലപഴക്കം കൂടുന്നതോടെ ഇതിന്റെ പുതുമ നഷ്ടമാകുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ പുതുമ നഷ്ടമാകാതിരിക്കാന്‍ ചില മാര്‍ഗ്ഗമൊന്ന് നോക്കാം.
മിനറല്‍ ഓയിലും നാരങ്ങയും ഉപയോഗിച്ച് കൊണ്ട് തന്നെ പഴയ ഫര്‍ണിച്ചര്‍ വ്യത്തിയാക്കുന്നതിലൂടെ നമുക്ക് ഇതിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാരങ്ങനീര് ഒരു ക്ലീനിങ് ഏജന്റായതുകൊണ്ട് തന്നെ അഴുക്കുകള്‍ സുഗമമായി ഇല്ലാതെയാക്കാം.
ഫര്‍ണിച്ചറുകള്‍ക്ക് മിനുസം ലഭിക്കാന്‍ പെട്രോളിയം ജെല്ലി ഉപയോഗിക്കാന്‍ ഏറെ സഹായകരമാണ്. വരണ്ട ഫര്‍ണിച്ചറുകളില്‍ അല്‍പം ജെല്ലി എടുത്ത് പുരട്ടിയ ശേഷം തുടച്ചു എടുത്താല്‍ കൂടുതല്‍ മിനിസമുളളതാകും.
മരഫര്‍ണിച്ചറുകള്‍ ടര്‍പന്റൈനും തേനീച്ചമെഴുകും സമമമായെടുത്ത് വ്യത്തിയാക്കാവുന്നതാണ്. ഇതിലൂടെ ചിതലുകളും മറ്റ് കീടങ്ങളും തടി കേടുവരുത്തുന്നതും തടയാനാകും.
ഒലിവ് ഓയിലും മരങ്ങള്‍ കൊണ്ടുളള ഫര്‍ണ്ണിച്ചറുകളുടെ തിളക്കം കൂട്ടാന്‍ ഏറെ സഹായകരമാണ്.