കൊറോണ വ്യാപനത്തിന് പിന്നാലെ വീടിന്റെ അകത്തളങ്ങളിലായി ഓഫിസ് ഇടങ്ങൾ. ജോലി പതിവിലധികം വർധിക്കുന്നത് തന്നെയാണ് ചെയ്യുന്നതും. ഏത് സാഹചര്യത്തിലും സ്വന്തം ഉത്തരവാദിത്തങ്ങൾ കരിയറിൽ പിടിച്ചു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല രീതിയിൽ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ചില ചെറിയ മാറ്റങ്ങളിലൂടെ നമുക്കൊരു ഓഫീസ് ഇടം വീടിനുള്ളിൽ തന്നെ ഒരുക്കം.
നിറം നൽകാം:
നിങ്ങളുടെ ഇഷ്‌ട നിറം ഏതാണോ ആ നിറം മുറികളിൽ നൽകാം. ജോലിയോടുള്ള മടുപ്പ് മാറ്റാനും കൂടുതൽ ഊർജ്ജസ്വലമായ ജോലി ചെയ്യാനും ഇവ സഹായകരമാകും. പോസിറ്റീവ് എനർജി നൽകുന്ന പച്ച, ഇളം നീല, ഇളം ചാര നിറം തുടങ്ങിയവ തിരഞ്ഞെടുക്കാം.
ബാക്ക്ഗ്രൗണ്ട് മനോഹരമാക്കാം:
ഓഫിസ് സംബന്ധമായ മീറ്റിങ്ങുകളും മറ്റുകാര്യങ്ങളും ജോലി വീട്ടിലേയ്ക്ക് മാറിയതോടെ ഓൺലൈൻ വഴി വീട്ടിലേക്ക് എത്തിത്തുടങ്ങി. അതിനാൽ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ ഒരു പശ്ചാത്തലമാണ് മീറ്റിംഗിനായി ശ്രദ്ധിക്കണം. ഇതിനായി പുസ്തകങ്ങൾ അടുക്കി വെച്ച ഷെൽഫ് വൃത്തിയാക്കി വയ്ക്കുന്നതോടൊപ്പം അലങ്കാര വസ്തുക്കളോ പ്രത്യേകതയുള്ള ബൾബുകളോ ക്രമീകരിച്ച് അതിന്റെ പശ്ചാത്തലം ഉപയോഗിക്കാം.
ഇക്കോ ഫ്രണ്ട്‌ലി സ്പേസ്:
വീടിന്റെ അകത്തളങ്ങൾ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്ന ഒന്നാണ് ചെടികൾ കൊണ്ട് അലങ്കരിക്കുന്നത്. ഇതിനായി മനോഹരമായ ബൗളുകളിൽ ഇലകൾ മാത്രമുള്ള കുറ്റിച്ചെടികൾ തിരഞ്ഞെടുക്കാം. ഇന്റീരിയർ മരത്തടി, മാർബിൾ,ഗ്ലാസ് പോലുള്ളവ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ കൂടുതൽ ആകർഷകമാക്കാൻ കഴിയും. ജനാലകളും കർട്ടനുകളും സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന രീതിയിൽ ക്രമീകരിച്ചാൽ ഈ ഇടം ഒരു ഇക്കോ ഫ്രണ്ട്‌ലി പോസിറ്റിവ് സ്‌പേസ് ഒരുക്കിയെടുക്കാം.
മോഡേൺ സ്പേസ്:
ജോലിയിൽ ശ്രദ്ധിക്കണമെങ്കിൽ അല്പം മോഡേൺ ടച്ച് ഉള്ള സ്ഥലം ആവശ്യം ഉള്ളവർ ഏറെയാണ്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ് . നിങ്ങൾ ഉദ്ദേശിക്കുന്ന ഓഫിസ് സ്പേസ് ഫർണിച്ചർ, സ്റ്റോറേജ് സ്പേസ്, ഫ്ലോർ എന്നിവിടങ്ങളിലെല്ലാം ഒരു മോഡേൺ ലുക്ക് നൽകിയാൽ സാധിക്കും. അനാവശ്യ വലിപ്പമില്ലാതെ ചുരുങ്ങിയ രീതിയിൽ എല്ലാം ചെയ്തെടുക്കാം.