വീടിൻ്റെ ആത്മാവായിട്ടാണ് നാം അടുക്കളയെ കാണാറുള്ളത്. അത് കൊണ്ട് തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മ്മിൽ മറ്റുള്ളവർക്ക് മതിപ്പ് ഉളവാക്കുകയും ചെയ്യും. എത്ര വലുപ്പം ഉള്ള അടുക്കളയായാലും അത് അൽപ്പം ശ്രദ്ധിച്ചാൽ ഭാംഗിയാക്കാനും വളരെ എളുപ്പമാണ്. അടുക്കള പണിയുന്നതിന് മുമ്പേ സാധനങ്ങൾ വെക്കുന്ന കാര്യത്തിൽ വരെ തീരുമാനങ്ങൾ ഉണ്ടാക്കേണ്ടതാണ്. ബോഡുകൾ അധികം ഉയരത്തിൽ ഉണ്ടാകാതെ ഇരിക്കുന്നതാണ് ഏറെ ഗുണവും. എപ്പോഴും കൈ എത്തുന്ന ദൂരമാണ് പണിയാൻ നല്ലതാണ്. അതോടൊപ്പം വാഷിംഗ് മെഷീൻ അടുക്കളയിൽ തിരക്കൊഴിഞ്ഞ ഭാഗത്ത് വേണം സ്ഥാപിക്കേണ്ടതും.
പകൽ സമയത്ത് അടുക്കളയിലെ ജനലുകൾ തുറന്നിടാവുന്നതാണ്. ദിവസവും അടുക്കള തുടച്ച് വൃത്തിയാക്കുന്നതോടൊപ്പം പത്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.ആവശ്യമില്ലാത്ത പാത്രങ്ങൾ കബോഡിലേക്ക് മാട്ടേണ്ടതാണ്.വിവിധ സൈസിലുള്ള ട്രേകൾ സ്പൂണുകളും കത്തികളും എടുക്കാൻ ഉപയോഗിക്കാവുന്നതാണ്. അടുക്കളയിൽ എപ്പോഴും വെളിച്ചം കടക്കേണ്ടത് അത്യാവശ്യമാണ്. കിച്ചണിലെ അഴുക്കുകൾ കാണുന്നതിന് ഇളം നിറങ്ങൾ നൽകുന്നത് സഹായകരമാണ്. കൃത്യമായി തന്നെ അടുക്കളയിലെ അടുക്കളയിലെ അലമാരകൾ വൃത്തിയാക്കേണ്ടതുമാണ്.