വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.്എത്ര ശ്രദ്ധിച്ചാലും അഴുക്കും പൊടിയും പിടിച്ചിരിക്കുന്ന ഒരുപാടിടങ്ങള്‍ വീടിനകത്തുതന്നെ കാണാം . കാഴ്ചക്ക് അഭംഗി മാത്രമല്ല ജനലുകള്‍, വാതില്‍, സോഫ പോലുള്ള ഇടങ്ങളില്‍ പൊടിയും അഴുക്കും പറ്റിപിടിച്ചിരിക്കുന്നത് അലര്‍ജി പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ട് .
1 . വാര്‍ഡ്രോബില്‍ തുണികള്‍ അടുക്കുന്നതിന് മുമ്പ് മുറിയില് വലിച്ചുവാരിയിട്ടിരിക്കുന്ന തുണിയുടെ കൂടെ മുഷിഞ്ഞ വസ്ത്രങ്ങളൊന്നുമില്ലെന്നു ഉറപ്പാക്കണം. അല്ലെങ്കില് ഈ തുണികളും അറിയാതെ എടുത്ത് നല്ല വസ്ത്രങ്ങളുടെ ഒപ്പം വയ്ക്കും.
2 . വീടിന്റെ ഏതെങ്കിലും ഭാഗത്തെ തറ മരംകൊണ്ടുള്ളതാണെങ്കിലോ ലാമിനേറ്റഡ് ഫ്‌ളോറിങ്് ആണെങ്കിലോ അവ വെള്ളം ഉപയോഗിച്ച് ഒരിക്കലും വൃത്തിയാക്കരുത്. മരംകൊണ്ടുള്ള തറ വെള്ളം ഉപയോഗിച്ച് കഴികുന്നത് മരം കേടാകാനിടയാക്കും. ചെറുതായി നനഞ്ഞ തുണി ഉപയോഗിച്ച് ഇവ വൃത്തിയാക്കുന്നതാണ് നല്ലത്. തുണിയില് എത്രത്തോളം വെള്ളം കുറവാണ് അത്രത്തോളം മരത്തിനു ഗുണം ചെയ്യും.
3 . പുറത്തുള്ള ജനലുകള്‍, ഗ്ലാസ്സുകള്‍, വാതിലുകള്‍ എന്നിവ തുടക്കാന്‍ പറ്റിയ സമയം സൂര്യാസ്തമയത്തിനുശേഷമോ അതിരാവിലെയോ ആണ്. ശക്തിയേറിയ സൂര്യകിരണങ്ങള് ക്ലീനിങ്ങിനുപയോഗിക്കുന്ന ദ്രാവകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചു കറയോ അടയാളങ്ങളോ വരുത്താന് ഇടയാക്കും.
4 . ബെഡ്ഷീറ്റ് മുഷിഞ്ഞിട്ടില്ലെങ്കില്‍കൂടിയും ആഴ്ചയില്‍ ഒന്നു മാറ്റി വിരിക്കണം. എന്നാല്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുളള കുട്ടികളുടെ ബെഡ്ഷീറ്റ് രണ്ടു ദിവസത്തിലൊരിക്കല്‍ മാറ്റാം. കഴിയുന്നതും നേര്‍ത്ത കോട്ടന്‍ പുതപ്പുകളും ബെഡ്ഷീറ്റുകളും ഉപയോഗിക്കുക.
5 . കട്ടിയുളള ബ്ലാങ്കറ്റുകളിലും കമ്പിളി പുതപ്പിലും പൊടി ഏറെനേരം തങ്ങി നില്‍ക്കും. മാസത്തിലൊരിക്കല്‍ ബെഡും ബ്ലാങ്കറ്റും തലയിണയും കുറച്ചു സമയം സൂര്യപ്രകാശത്തിലിട്ട് ഉണക്കാം. നല്ല സൂര്യപ്രകാശത്തില്‍ അണുക്കള്‍ നശിച്ചു കൊളളും.
6 . തലയിണയിണയുടെ മുകളില്‍ ഒരു ടര്‍ക്കി ടവ്വല്‍ വിരിച്ചാല്‍ മുടിയിലെ വിയര്‍പ്പും എണ്ണയും ചെളിയും തലയിണക്കവറില്‍ ആവാതെ സംരക്ഷിക്കാം .
7 . ദിവസവും വീട് അടിക്കുന്നതു കൂടാതെ മാസത്തില്‍ ഒരിക്കല്‍ വീടിന്റെ ഭിത്തി, മേല്‍ഭാഗം എന്നിവ അടിക്കുകയും തുടച്ചു വൃത്തിയാക്കുകയും ചെയ്യണം. കര്‍ട്ടനുകള്‍ ഉള്‍പ്പെടെയുളളവ നന്നായി പൊടി കഴുകി ഉണക്കണം . അലര്‍ജിയുടെ ശല്യം ഉഉള്ളവര്‍ പൊടി നീക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം .
8 . വാക്വം ക്ലീനര്‍ ഉപയോഗിച്ച് സോഫ, കര്‍ട്ടനുകള്‍, ജനലുകള്‍, വാതിലിനരികില്‍ ഉപയോഗിക്കുന്ന ചവിട്ടികള്‍ എന്നിവയിലെ പൊടി നീക്കാം. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ കര്‍ട്ടനുകളും ചവിട്ടുപായകളും ഒഴിവാക്കാനും ശ്രദ്ധിക്കണം .
9 . മരം കൊണ്ടുള്ള ഗൃഹോപകാരങ്ങള് നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതല് പിടിക്കാതിരിക്കാന് വര്ഷത്തില് ഒരു തവണ എങ്കിലും വാര്ണിഷ് അടിക്കാം