വീടും അതിനുള്ളില്‍ ഒരു നടുമുറ്റവും ഉണ്ടെങ്കില്‍ എന്ത് മനോഹരമാണ്.നടുമുറ്റത്തു ചെടികള്‍ നേടുകയും പൊടിയും മറ്റും നീക്കം ചെയ്തു നല്ല ശുദ്ധവായു ലഭിക്കാനും നടുമുറ്റവും ചെടികളും സഹായിക്കുന്നു.വലിയ അകത്തളം ആണ് ഉള്ളതെങ്കില്‍ അതിനു അനുസരിച്ചുള്ള ചെടികളും ചെറിയ അകത്തളം ആണെങ്കില്‍ അധികം വലിപ്പം ഇല്ലാത്ത ചെടികളും ഉപയോഗിക്കുക.
നടുമുറ്റം ഒരുക്കുമ്ബോള്‍ നിറയെ ചെടികള്‍ നേടേണ്ട ആവശ്യം ഇല്ല പകരം ബാക്കിയുള്ള ഇടങ്ങളില്‍ വെള്ളാരംകല്ല്, കടപ്പക്കല്ല്, ശില്‍പങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് മനോഹരമാക്കാം.നടുത്തളത്തിനു മേല്‍കൂര ഒരുക്കുമ്ബോള്‍ ഇരുമ്ബു ഗ്രില്‍ ഉപയോഗിക്കുകയാണെങ്കില്‍ വെളിച്ചവും മഴയും ചെടികള്‍ക്ക് ലഭിക്കുകയും ചെയ്യും.പക്ഷെ മഴവെള്ളം നേരിട്ടു വീഴാതെ നോക്കുകയും വേണം. നേരെ പതിച്ചു കഴിഞ്ഞാല്‍ ചെടികള്‍ ചീത്തയാവുകയും ചെയ്യും. ചുറ്റിലും പാത്തി നല്കുകയാണെകില്‍ നന്നായിരിക്കുകയും ചെയ്യും.
നടുത്തളത്തില്‍ ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് അനുസരിച്ചാണ് ചെടികള്‍ നടേണ്ടത്. കൂടുതല്‍ പ്രകാശം ലഭിക്കുന്നിടത്തു പലനിറത്തില്‍ ഇലകള്‍ ഉള്ളവയും മുഴുവനായി പച്ചനിറത്തില്‍ ഇലകള്‍ ഉള്ളവ പ്രകാശം കുറഞ്ഞയിടത്തുമാണ് നടേണ്ടത്. ഏട്ടിലെ മണലും ചകിരിച്ചോറും കൂടി മിശ്രിതം ആക്കിയാണ് ചെടികള്‍ നടേണ്ടത്. മണ്ണിര കമ്ബോസ്റ്റും കൂടി ആകുമ്ബോള്‍ നല്ല ഫല ഫൂയിഷ്ടമായ മണ്ണ് ആകും .
മഴവെള്ളം നേരിട്ട് വീഴാത്തിടത്ത് 23 ദിവസത്തിലൊരിക്കല്‍ മിശ്രിതം നന്നായി കുതിരുന്ന വിധം നനയ്ക്കണം. ഇലകള്‍ മാസത്തിലൊരിക്കല്‍ നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുകയും വേണം.നന്നായി പരിപാലിച്ചാല്‍ നന്നായി നടുമുറ്റമൊരുക്കാം.