Latest News

വീടിന് മനോഹരമായ രീതിയില്‍ ജനലൊരുക്കാം

Malayalilife
വീടിന് മനോഹരമായ രീതിയില്‍ ജനലൊരുക്കാം

വീടിന്റെ ഭംഗിക്ക് ഒരു കോട്ടവും തട്ടാത്ത രീതിയില്‍ വേണം ജനല്‍ ഡിസൈന്‍ ചെയ്യാന്‍ .  തടിയിലല്ലെങ്കിലും ജനാലകളുടെ ഭംഗി കൂട്ടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . ഈസിയായി പിടിപ്പിക്കാവുന്ന റെഡിമെയ്ഡ് ജനലുകളും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ് . മുമ്പൊക്കെ വീടുകള്‍ക്ക് ജനാലകള്‍ നല്‍കിയിരുന്നത് കാറ്റും വെളിച്ചവും കയറാന്‍ വേണ്ടി  മാത്രമായിരുന്നു .എന്നാല്‍ ആ രീതിയൊക്കെ  ഇന്ന് മാറ്റം വന്നിരിക്കുകയാണ് .  വീടിന്റെ രൂപഘടനയ്ക്കു മാറ്റം വന്നതോടുകൂടി ജനാലകളുടെ ആക്യതിക്കും മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണ് . ജനലിന്റെ വലിപ്പവും മോഡലും ഇന്ന് കണക്കാക്കുന്നത് മുറിയുടെ സ്പേസ്, മുറിയുടെ ചുറ്റുപാടുമായുള്ള സ്പേസിന്റെ പ്രതേകത തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ്


ഈസി ജനല്‍

ഈസി ജനലുകള്‍ വന്നതോടെ എവിടെയും ഈസിയായി പിടിപ്പിക്കാവുന്ന റെഡിമെയ്ഡ് ഇനത്തില്‍പ്പെട്ടവയാണ് . അലുമിനിയം, യു.പി.വി.സി എന്നിവയാല്‍ നിര്‍മ്മിതമായ ജനലുകളാണ് ഇന്ന് ഏറെയും സുലഭമായിട്ടുളളത് . ക്യത്യമായ അളവുകളുടെ അടിസ്താനത്തില്‍ വാങ്ങിക്കൊണ്ടുവന്ന് നേരെ ചുമരില്‍ ഘടിപ്പിക്കാവുന്നതാണ് . ഇതിലൂടെ പണിയും കുറവ്, കാശും ലാഭമാകുന്നു . ഇത്തരത്തിലുള്ള ജനല്‍ വാങ്ങുന്നവര്‍ വീടിന്റെ ചെലവു കുറയ്ക്കണമെന്നു കരുതുന്നവരാണ് . ഒരു പ്രതേക സ്റ്റാന്റേഡ് അളവിലാണ് റെഡിമെയ്ഡ് ജനലുകള്‍ കൂടുതലും നിര്‍മ്മിക്കുക.

വെള്ളത്തെ ചെറുക്കും

തടിയില്‍ തീര്‍ത്ത ജനലുകള്‍ സ്ഥിരമായി വെള്ളം വീഴുന്നതിലൂടെ പ്രശ്‌നമാകാറാണ് പതിവ് . എന്നാല്‍ അലുമിനിയം, യു.പി.വി.സി എന്നിവയില്‍ നിര്‍മ്മിച്ച ജനലുകളില്‍ വെള്ളം വീണാല്‍ ആ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കാരണം ഇത്തരം ജനലുകള്‍ നമുക്ക് കഴുകി വ്യത്തിയാക്കാന്‍ സാധിക്കുന്നു .  ഗ്ലാളാസ് തിരഞ്ഞെടുക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം . വെളിച്ചം കുറയ്ക്കണോ അതോ കൂടുതല്‍ വേണമോ എന്നതിനെ നമുക്ക്  നോക്കി തിരഞ്ഞെടുക്കാവുന്നതാണ്. പ്ലെയിന്‍, ടിന്റഡ്, റിഫ്ളക്ടീവ് തുടങ്ങിയ വിവിധ ഇനം ഗ്ലാസുകളും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ് . 

ജനലും ഇരിപ്പടവും

പുതിയതായി വന്നിരിക്കുന്ന ഒരു ട്രന്‍ഡാണ് ജനാലയോട് ചേര്‍ന്ന് ഇരിപ്പടവും ഒരുക്കുന്നത് . ഇതിലൂടെ പുറത്തെ കാഴ്ചകള്‍ കാണാനും വായിക്കാനുമൊക്കെ സാധിക്കുന്നു . വേണമെങ്കില്‍ ഒരു ഉച്ചമയക്കവും ആകാവുന്ന തരത്തില്‍ കിടക്കാനുള്ള ഇടവും ഒരുക്കാവുന്നതാണ് . പണ്ട് കാലങ്ങളില്‍ കൊാരങ്ങളില്‍ പ്രതേകിച്ച് ഒന്നാം നിലയില്‍ അതിനോടു ചേര്‍ന്ന്  ഇരിപ്പടത്തിനുളള സൗകര്യവും ഒരുക്കാറുണ്ട് . 

സെക്കന്‍ഡ് ഹാന്‍ഡ് ജനലകളും കിളകളും 

പുതിയ വീടുകളില്‍ പഴയ വീട് പൊളിക്കുമ്പോള്‍ കിട്ടുന്ന ജനലുകളും കളകളും വയ്ക്കുന്നത് മറ്റൊരു സ്റ്റൈലായി മാറിയിരിക്കുകയാണ് . ഇത്തരം സാധനങ്ങള്‍ വാങ്ങാനും കഴിയുന്ന കടകളും ഇന്ന് സുലഭമാണ് . പഴയ ജനലുകള്‍ പുത്തന്‍വീടുകളില്‍ അല്‍പ്പം മാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നത് . പുതിയ മോഡലില്‍  തടിപ്പാളികള്‍ ചെത്തിമിനുക്കി  വച്ചുപിടിപ്പിക്കുന്നവരുണ്ട്. ആര്‍ട്ടിസ്റ്റിക്ക് രീതിയില്‍ ചിത്രങ്ങളാക്കി ജനലഴികള്‍ നെടുകയും കുറുകെയും കോണോടു കോണുമെന്നതിനപ്പുറം  വളച്ചെടുക്കുന്നതും നല്ലതാണ്. പൂമ്പാറ്റയുടെ രൂപം നല്‍കി കുട്ടികളുടെ മുറിയുടെ ജനലഴികള്‍ക്ക് പെയിന്റ് കൊടുത്താല്‍ അത് മനോഹരമാക്കാം .

how to be more attractive windows in home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES